2021-ന്റെ തുടക്കത്തില്‍ ആണ് മഹീന്ദ്രയും ഫോര്‍ഡും തമ്മില്‍ പ്രഖ്യാപിച്ചിരുന്ന സഖ്യം അവസാനിപ്പിക്കുന്നുവെന്ന് വാർത്ത വന്നത്. ഇരുകമ്പനികളും സ്വതന്ത്രമായി പ്രവര്‍ത്തനം തുടരുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മഹീന്ദ്രയും ഫോര്‍ഡും സംയുക്തമായി ആരംഭിച്ചതും പ്രഖ്യാപിച്ചതുമായ പ്രോജക്ടുകള്‍ നിര്‍ത്തിവയ്ക്കുന്നു.
മഹീന്ദ്രയുടെ വാഹനങ്ങളില്‍ ഫോര്‍ഡിന്റെ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും മഹീന്ദ്രയുടെ ഇന്ത്യയിലെ നെറ്റ്വര്‍ക്ക് ഫോര്‍ഡിന് ഉപയോഗപ്പെടുത്തുകയുമായിരുന്നു കരാറിൽ പറഞ്ഞിരുന്നത്. മഹീന്ദ്രയുമായുള്ള സഖ്യത്തിന് ഫോര്‍ഡ് പുതിയ കരാര്‍ തയാറാക്കുമെന്നും, അല്ലെങ്കിലും നിലവിലുള്ള കരാര്‍ പൂര്‍ണമായും റദ്ദാക്കി സഖ്യം ഉപേക്ഷിക്കുകയോ ചെയ്യുമെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച കൃത്യമായ തീരുമാനം ഒരു മാസത്തിനുള്ളില്‍ തന്നെ എടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക രംഗങ്ങളിലും വ്യവസായ സാഹചര്യത്തിലുമുണ്ടായ മാറ്റങ്ങളെ തുടര്‍ന്നാണ് ഫോര്‍ഡ്-മഹീന്ദ്ര സംയുക്ത സംരംഭം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2017-ലാണ് മഹീന്ദ്രയും-ഫോര്‍ഡും ഒന്നിക്കാൻ തീരുമാനിച്ചത്. 2019 ഒക്ടോബറിലാണ് ഇരു കമ്പനികളും സംയുക്ത സംരംഭവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പ് വയ്ക്കുന്നത്.






