
ഐസ്ക്രീമിന്റെ പല ഫ്ളേവറുകളും ഇഷ്ടപ്പെടുന്നവരാണ് നമ്മളൊക്കെയും. സ്ട്രോബറി, പിസ്ത, ജാക്ക്ഫ്രൂട്ട്, പൈനാപ്പിള്‍ അങ്ങനെ ലിസ്റ്റ് നീണ്ടു പോകും. എന്നാല്‍ ചിക്കന്‍ ബര്‍ഗര്‍ ഐസ്ക്രീം ആര്‍ക്കെങ്കിലും അറിയാമോ ?. ദര്ശന് പഥക് എന്ന പേരുള്ള ട്വിറ്റര്‍ പേജിലാണ് ചിക്കന്‍ ബര്‍ഗര്‍ കൊണ്ട് ഐസ്ക്രീം ഉണ്ടാക്കിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ ഒരു പക്ഷേ മക്ഡൊണാള്‍ഡ് ഈ ബര്‍ഗര്‍ ഉണ്ടാക്കുന്നത് തന്നെ നിര്‍ത്തിവെയ്ക്കും എന്ന കുറിപ്പോടെയാണ് ദര്ശന് പഥക് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മക്ഡൊണാള്‍ഡ്സിന്റെ മാക്ചിക്കന് ബര്‍ഗര്‍ ഒരാള്‍ കവറില്‍ നിന്ന് പുറത്തെടുക്കുന്നതാണ് ആദ്യം വീഡിയോയില്‍ കാണുന്നത്. രണ്ട് കത്തി കൊണ്ട് ബണ്ണും പാറ്റിയും പച്ചക്കറികളും സോസുകളും ചേര്‍ന്ന മക്ചിക്കന്‍ ബര്‍ഗര്‍ കഷ്ണങ്ങളാക്കുന്നു. നന്നായി അരിഞ്ഞതിന് ശേഷം ഇതിലേക്ക് പാലും ക്രീമും ചേര്‍ന്ന മിശ്രിതം ചേര്‍ക്കുന്നു. പിന്നീട് കൂടുതല്‍ ചെറുതാക്കുന്ന രീതിയില്‍ അരിയുകയും ചെയ്യും. പാത്രത്തിലേക്ക് തേച്ചു പിടിപ്പിച്ച ശേഷം നീളത്തില്‍ മുറിച്ച് റോള്‍ ആയി ചുരുട്ടിയെടുക്കുന്നതോടെ മക്ചിക്കന്‍ ബര്‍ഗര്‍ ഐസ്ക്രീം തയ്യാറായി.
എന്നാല്‍ ഈ ചിക്കന്‍ ബര്‍ഗറിന് നിരവധി പേരാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്. 'ആരാണ് ഇവ നിര്‍മ്മിക്കുന്നതെന്ന് എനിക്ക് അറിയണം, അവരുടെ മുഖത്തടിക്കാന്‍ എനിക്ക് തോന്നുന്നു,' - എന്നാണ് ഒരാള്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിയ്ക്കുന്നത്.






