തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾക്കു പ്രഭാതഭക്ഷണം സൗജന്യമായി നൽകാൻ തീരുമാനം. ഇതിനുള്ള നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ഭക്ഷ്യകമ്മിഷൻ ഉത്തരവിട്ടു.
വരുന്ന അധ്യയന വർഷം മുതൽ തീരുമാനം നടപ്പിലാക്കിയേക്കും. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
കാസർകോട് കൊളാടിയിലെ സ്കൂളിൽ പ്രാതൽ കഴിക്കാതെ വരുന്ന ആദിവാസി കുട്ടികൾ എത്തുന്നതും ഭക്ഷമില്ലാതെ സ്കൂളിൽ കുഴഞ്ഞുവീണ സംഭവവും ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത (സിഎസ്ആർ) ഫണ്ട്, സന്നദ്ധസംഘടനകളുടെ സഹായം എന്നിവ പദ്ധതിക്കായി ഉപയോഗിക്കാനാണ് തീരുമാനം.
12,600 പൊതുവിദ്യാലയങ്ങളിലായി 28 ലക്ഷത്തോളം കുട്ടികൾക്കു സർക്കാർ സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ ഭക്ഷ്യകൂപ്പണുകളാണു വിതരണം ചെയ്യുന്നത്

Comments