
മഹീന്ദ്രയുടെ എസ്.യു.വി. മോഡലായ XUV500 ഇന്ത്യന് നിരത്തുകളില് എത്താനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. പെട്രോള്, ഡീസല് എന്ജിനുകളിലും ഈ വാഹനം എത്തുന്നുണ്ട്. നിലവില് നിരത്തുകളിലുള്ള പതിപ്പിനെക്കാള് പവര് കൂടുതലായിരിക്കും പുതിയ മോഡലിന്. ഈ മോഡല് ഈ വര്ഷം പകുതിയോടെ അവതരിപ്പിക്കുമെന്നാണ് സൂചന.
ഈ വാഹനം മഹീന്ദ്രയുടെ 2.2 ലിറ്റര് എംഹോക്ക് എന്ജിനിലും 2.0 ലിറ്റര് എംസ്റ്റാലിന് എന്ജിനിലുമായിരിക്കും അവതരിപ്പിക്കുക. പെട്രോള് എന്ജിന് 190 ബി.എച്ച്.പി. പവറും 350 എന്.എം. ടോര്ക്കും ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്. XUV500 ഉള്പ്പെടുന്ന ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ പെട്രോള് എന്ജിനായിരിക്കും ഇതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഇതില് ട്രാന്സ്മിഷന് ഒരുക്കുക ആറ് സ്പീഡ് മാനുവല്, ആറ് സ്പീഡ് ടോര്ക്ക് കണ്വേര്ട്ടര് ഓട്ടോമാറ്റിക് എന്നീ ഗിയര്ബോക്സുകളായിരിക്കും.
ഡിജിറ്റല് ഇന്സ്ട്രുമെന്റ് ക്ലെസ്റ്റര്, പനോരമിക് സണ്റൂഫ്, ഡ്യുവല് സ്ക്രീന് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ഡ്രൈവറിന് 3D പനോരമിക് വിഷന്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, വയര്ലെസ് ചാര്ജിങ്ങ്, പര്വ് സീറ്റുകള്, ലെതര് അവരണമുള്ള ഡാഷ്ബോര്ഡ്, കണക്ടഡ് കാർ സാങ്കേതികവിദ്യ എന്നിവ ഈ എസ്.യു.വിയില് സ്ഥാനം പിടിക്കുമെന്നാണ് റിപ്പോർട്ട്.







Comments