
പുതിയ സാംസങ് ഗാലക്സി എഫ്62 ഓഫ്ലൈന് സ്റ്റോറുകളില്‍ വില്പനയ്ക്കെത്തുന്നു. 2021 ഫെബ്രുവരി 22 മുതല്‍ റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകളില്‍ നിന്ന് നേരിട്ടെത്തി ഫോൺ സ്വന്തമാക്കാം. 6 ജിബി റാം ഉള്ള ഫോണിന് 21,499 രൂപയും എട്ട് ജിബി റാം ഉള്ളതിന് 23,499 രൂപയുമാണ് വില. ലേസർ ബ്ലൂ, ലേസർ ഗ്രീൻ, ലേസർ ഗ്രേ നിറങ്ങളിൽ വാങ്ങാവുന്നതാണ്.
റിപ്പോർട്ട് പ്രകാരം ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാര്‍ഡിലും ക്രെഡിറ്റ് കാര്‍ഡിലും നല്കുന്ന 2,500 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ഇഎംഐയില്‍ സിറ്റിബാങ്കും 2,500 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകളില്‍നിന്ന് ആദ്യവില്പനയില് ഗാലക്സി എഫ് 62 വാങ്ങുന്നവര്‍ക്ക് 10,000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങളും മറ്റ് എക്സ്ക്ലൂസീവ് ഓഫറുകളും ലഭിക്കുമെന്നാണ് സൂചന.
വിപണിയിൽ വൺപ്ലസ് നോർഡ്, റിയൽമി X3, പുതുതായി വിപണിയിലെത്തിയ റിയൽമി X7 5ജി എന്നീ ഫോണുകളോട് എഫ്62 മത്സരിക്കുന്നത്. സാംസങ് ഗാലക്സി F62-യ്ക്ക് 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയാണ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ യുഐ 3.1-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ട-കോർ എക്സിനോസ് 9825 SoC പ്രോസസ്സർ ആണ് സ്മാർട്ട്ഫോണിന്റെ ഹൃദയം. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി F62ൽ. റിവേഴ്സ് ചാർജിംഗ് സംവിധാനവുമുണ്ട്.






