
അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച ഇംണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. ഒന്‍പത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയിലാണ് ഇംണ്ട്. 23 റണ്‍സുമായി സാക്ക് ക്രാളി മൂന്ന് റണ്‍സുമായി ജോ റൂട്ട് എന്നിവരാണ് ക്രീസില്‍.
ഡൊമിനിക് സിബ്ലി, ജോണി ബെയസ്റ്റോ എന്നിവരുടെ വിക്കറ്റാണ് ഇഷാന്ത് ശര്‍മ്മ വീഴ്ത്തിയത്. രണ്ടുപേരെയും സംപൂജ്യരായാണ് ഇഷാന്ത് കൂടാരം കയറ്റിയത്. 100-ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഇഷാന്ത് തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്ക് നലകിയത്.
നരേന്ദ്ര മോഡി സ്റ്റേഡിയമെന്ന് പുനര്‍:നാമകരണം ചെയ്ത സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിന പകരം ജസ്പ്രീത് ബുംമ്രയും കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി.
ഇംണ്ട് ടീമില്‍ ജെയിംസ് ആന്ഡേഴ്സണ്, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ, സാക്ക് ക്രൗളി എന്നിവര്‍ തിരിച്ചെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ശേഷിക്കുന്ന രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും ഉണ്ടെങ്കില്‍ ഫൈനലിലെത്താം.






