ആർ നയൻ ടി, ആർ നയൻ ടി സ്ക്രാംബ്ലർ മോട്ടോർ സൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജർമൻ ഇരുചക്രവാഹന നിർമാതാക്കളായ ബി എം ഡബ്ല്യു മോട്ടോറാഡ്. ബിഎംഡബ്ല്യു ‘ആർ നയൻ ടി’ക്ക് 16.75 ലക്ഷം രൂപയും ‘ആർ നയൻ ടി സ്ക്രാംബ്ലറി’ന് 18.50 ലക്ഷം രൂപയുമാണു ഷോറൂം വില. ഇരു ബൈക്കുകൾക്കുമുള്ള ബുക്കിങ്ങുകൾ ബി എം ഡബ്ല്യു സ്വീകരിച്ചു തുടങ്ങിഎണ്ണാൻ റിപ്പോർട്ട്. വിദേശ നിർമിത ബൈക്കുകൾ ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്.
1170 സി സി എയർ/ഓയിൽ കൂൾഡ് ഇരട്ട സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിനാണ് ‘ആർ നയൻ ടി’ക്കും ‘ആർ നയൻ ടി സ്ക്രാംബ്ലറി’നും കരുത്തേകുന്നത്. 109 ബി എച്ച് പിയോളം കരുത്തും 119 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു. വെറും മൂന്നര സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു എത്താൻ ബൈക്കുകൾക്ക് കഴിയും. ബൈക്കുകളുടെ പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്ററാണ്.
ബൈക്കുകൾ റെയിൻ, റോഡ് എന്നീ ഇരട്ട റൈഡിങ് മോഡുകളോടെയാണു എത്തുന്നത്. ഓട്ടമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ ആണു ‘റെയിൻ’ മോഡിന്റെ സവിശേഷത. ഇത് നനഞ്ഞതും വഴുക്കലുള്ളതുമായ പ്രതലങ്ങളിൽ അധിക സുരക്ഷ ഉറപ്പാക്കന്നു. ‘റോഡ്’ മോഡിൽ ത്രോട്ടിൽ റസ്പോൺസ് സന്തുലിതമാണെന്നതാണു വ്യത്യാസം. ആർ നയൻ ടി-യിൽ വൃത്താകൃതിയുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്റർ ലൈറ്റ് സഹിതമുള്ള അനലോഗ് സ്പീഡോമീറ്റർ ഡിസ്പ്ലേയുമാണ് ഉള്ളത്.

Comments