
ചൈന : ഓര്‍ഡര്‍ ചെയ്തത് ഒരു ലക്ഷത്തിലധികം വിലയുള്ള ഐഫോണ്‍ 12 പ്രോ മാക്സ്. കിട്ടിയത് ആപ്പിള്‍ രുചിയുള്ള തൈരും. ചൈനീസ് ബ്ലോഗിങ് വെബ്സൈറ്റായ വെബിയോയിലാണ് ലിയു എന്ന യുവതി തന്റെ അനുഭവം പങ്കുവച്ചത്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും മാറി പോകുന്നതും സാധാരണമാണ്. എന്നാല്‍ ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നടന്ന ഒര്‍ഡര്‍ മാറിപോയതിന്റെ ഞെട്ടലിലാണ് ലിയു.
ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപകമായതോടെ ഓണ്‍ലൈന്‍ ഓര്‍ഡറുകളും ധാരാളം നടക്കുന്നു. അത് വഴി തട്ടിപ്പുകളും. ഒരു ലക്ഷം രൂപ മുകളില്‍ വിലയുള്ള ഐഫോണിന് പൈസ അടച്ച് ഫോണിനായി കാത്തിരുന്ന ലിയു, എത്തിയ പാഴ്സല്‍ നോക്കിയപ്പോള്‍ ആണ് ആപ്പിള്‍ രുചിയുള്ള പാനിയത്തിന്റെ പായ്ക്കറ്റ് കണ്ടത്.
എന്നാല്‍ യുവതി ആവശ്യപ്പെട്ട സ്ഥലത്ത് തന്നെ ഫോണ്‍ എത്തിച്ചെന്നാണ് ആപ്പിളും എക്സ്പ്രസ് മെയില്‍ സര്‍വ്വീസും പറയുന്നത്. ഫോണ്‍ തനിക്ക് ലഭിച്ചിട്ടില്ലായെന്നും പാഴ്സല്‍ വന്ന പാനിയത്തിന്റെ ചിത്രവും യുവതി പങ്കു വച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്കി. മെയില്‍ സര്‍വ്വീസും ആപ്പിളും അന്വഷണം നടത്തുന്നുണ്ട്.






