ഹൈദരാബാദ്: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇതെ്ഹദുള് മുസ്ലീമീന് (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി. ഗുജറദാത്ത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചില സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. രാജസ്ഥാനിലും പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാദ്വാനം ചെയ്യുന്നുണ്ടെന്നും ഉവൈസി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ മറ്റു കക്ഷികളുമായി സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് ഉചിതമായ സമയത്ത് ചര്‍ച്ച നടത്തുമെന്നും ഉവൈസി വ്യക്തമാക്കി. തമിഴ്നാട്ടില്‍ ഒരു ഘട്ടമായി ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. ബംഗാളില്‍ മാര്‍ച്ച് 27ന് പോളിംഗ് തുടങ്ങും. എട്ട് ഘട്ടമായി പോളിംഗ് പൂര്‍ത്തിയാക്കും.






