
കഴിഞ്ഞ ദിവസമാണ് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് കബീറ മൊബിലിറ്റി ഇലക്ട്രിക് ബൈക്കുകളായ കെ.എം.3000, കെ.എം.4000 മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഈ ബൈക്കിന്റെ ആദ്യ ബാച്ച് അവതരിപ്പിച്ച് നാല് ദിവസത്തിനുള്ളില്‍ വിറ്റഴിച്ചതായി കബീറ അറിയിച്ചു. ഇരു ബൈക്കുകളുടേതുമായി 5000 യൂണിറ്റാണ് ആദ്യ ബാച്ചില്‍ എത്തിയിരുന്നത്.
കബീറ മൊബിലിറ്റി മുമ്പ് ഇലക്ട്രിക് സ്കൂട്ടറുകള് വിപണിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ഹൈ സ്പീഡ് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ചത്. കെ.എം.3000, കെ.എം.4000 എന്നീ പേരുകളില്‍ എത്തിയ ഈ ബൈക്കുകള്‍ക്ക് യഥാക്രമം 1.26 ലക്ഷം രൂപയും 1.36 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. നാല് കിലോ വാട്ട് ബാറ്ററി പാക്കും ആറ് കിലോ വാട്ട് ബ്രഷ്ലെസ് ഡി.സി. ഇലക്ട്രിക്ക് മോട്ടോറുമാണ് (ബി.എല്‍.ഡി.സി) ഈ നിരയിലെ അടിസ്ഥാന പതിപ്പ് കെ.എം.3000 എത്തുന്നത്. ഇക്കോ, സ്പോര്‍ട്സ് എന്നീ മോഡുകളാണ് ഇതിലുള്ളത്.
ഉയര്‍ന്ന വകഭേദമായ കബീറ കെ.എം.4000 ൽ 4.4 കിലോ വാട്ട് ബാറ്ററിയും എട്ട് കിലോ വാട്ട് മോട്ടോറുമാണ് ഉള്ളത്. ഇക്കോ മോഡില്‍ 150 കിലോ മീറ്റര്‍ റേഞ്ചാണ് കെ.എം.4000 നല്‍കുന്നത്. സ്പോര്‍ട്സ് മോഡില്‍ 120 കിലോ മീറ്റര്‍ വേഗതയ്ക്കൊപ്പം 90 കിലോ മീറ്റര്‍ റേഞ്ചുമാണ് നൽകുന്നത്. കെ.എം.3000-ന് 3.3 സെക്കന്റിലും കെ.എം.4000 3.1 സെക്കന്റിലും 40 കിലോ മീറ്റര്‍ വേഗത കൈവിക്കുമെന്നാണ് റിപ്പോർട്ട്. 138 കിലോയാണ് കെ.എം.3000-ന്റെ ആകെ ഭാരം. 147 കിലോയാണ് കെ.എം.400ന്റെ






