
ദില്ലി: ഹാഥ്റസ് കൊലപാതക കേസ് റിപ്പോർട്ടിംഗിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്ത്തകൻ സിദ്ദിഖ് കാപ്പന്റെ ശബ്ദ സാംപിൾ ശേഖരിക്കാൻ യുപി പൊലീസ്അനുമതി തേടി. ശബ്ദ, കൈയ്യക്ഷര സാംപിളുകൾ ശേഖരിക്കാൻ മഥുര കോടതിയെ സമീപിച്ചിരിക്കുകയാണ് പോലീസ്.
ഒക്ടോബർ 5-നാണ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിലവിൽ മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. കാപ്പനും, ഒപ്പമുണ്ടായിരുന്നവരിൽ നിന്നുമായി ആറ് ഫോണുകൾ കണ്ടെത്തിയിരുന്നു. ഈ ഫോണുകളിൽ നിന്ന് വോയ്സ് ക്ലിപ്പ് ലഭിച്ചെന്നാണ് യുപി പൊലീസിന്റെ വാദം.
കേസിൽ സുപ്രീം കോടതി ഇടപെട്ടാണ് അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സിദ്ദിഖിന് 5 ദിവസത്തേക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.






