സിഗ്ന 3118.T 3-ആക്സില്‍ 6 × 2 (10 വീലര്‍) 31 ടണ്‍ ഗ്രോസ് വെഹിക്കിള്‍ വെയിറ്റ് (GVW) ട്രക്ക് അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ ടാറ്റ. 28 ടണ്‍ GVW ട്രക്കിനേക്കാള്‍ 3,500 കിലോഗ്രാം (ബോഡി, ആപ്ലിക്കേഷന്‍ എന്നിവ അനുസരിച്ച്) ഉയര്‍ന്ന സര്‍ട്ടിഫൈഡ് പേലോഡ് ഇത് വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍ ടയര്‍ ലിഫ്റ്റ് ആക്സില്‍ കോണ്ഫിഗറിലാണ് ടാറ്റ സിഗ്ന 3118.T 12.5 ടണ്‍ നിര്‍മ്മിക്കുന്നത്.
ടാറ്റ 3118.T 24 അടി, 32 അടി ലോഡ് സ്പാനുകളില്‍ സിഗ്ന അവതാരത്തില്‍ Lx, Cx പതിപ്പുകള്‍, ഒരു കൗള്‍ വേരിയന്റ് എന്നിവയില്‍ ലഭ്യമാണ്. 186 bhp കരുത്തും 850 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ബിഎസ് VI എഞ്ചിന് G950 6 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കുന്നത്. Lx പതിപ്പില്‍ എയര്‍ കണ്ടീഷനിംഗ്, യൂണിറ്റൈസ്ഡ് വീല്‍ ബെയറിംഗ് എന്നിവയും ഉണ്ട്. രാസവസ്തുക്കള്‍, ബിറ്റുമെന്‍, പെട്രോളിയം, ഓയില്‍ ആന്‍ഡ് ലൂബ്രിക്കന്റുകള്‍ (POL), ഭക്ഷ്യ എണ്ണ, പാല്, വെള്ളം, അതുപോലെ തന്നെ പായ്ക്ക് ചെയ്ത എല്‍പിജി സിലിണ്ടറുകള്‍, ലൂബ്രിക്കന്റുകള്‍, കാര്‍ഷിക ഉല്പന്നങ്ങള് എന്നിവയ്ക്ക് സിഗ്ന 3118.T 3 അനുയോജ്യമാണ്.
''സിഗ്ന 3118.T ടാറ്റ മോട്ടോര്‍സിന്റെ ഉപഭോക്തൃ മികവിലേക്കുള്ള യാത്രയിലെ ഒരു അടയാളമാണ്. ഈ മോഡൽ ബ്രാന്‍ഡിന്റെ സമാനതകളില്ലാത്ത ഉപഭോക്തൃ കേന്ദ്രീകൃത എഞ്ചിനീയറിംഗിന്റെയും അതുല്യമായ മൂല്യ സ്ഥാനത്തിന്റെയും തെളിവാണെന്ന് ടാറ്റ മോട്ടോര്‍സ് വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് സെയില്‍സ് & മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു.






