
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യയില്‍ അവതരിപ്പിച്ച കോംപാക്ട് എസ്.യു.വി. മോഡലായ കൈഗറിന്റെ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആദ്യദിനം രാജ്യത്തുടനീളമുള്ള 1100 ഉപയോക്താക്കള്‍ക്ക് വാഹനം കൈമാറിയെന്നാണ് റിപ്പോർട്ട്. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളില്‍ ആണ് വാഹനം എത്തുന്നത്. ഇന്ത്യയില്‍ എത്തിയിട്ടുള്ള കൈഗറിന് 5.45 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
പ്ലാനറ്റ് ഗ്രേ, ഐസ് കൂൾ വൈറ്റ്, മൂൺലൈറ്റ് ഗ്രേ, മഹാഗണി ബ്രൗൺ, കാസ്പിയൻ ബ്ലൂ, റേഡിയൻറ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളിൽ റെനോ കിഗെർ വാങ്ങാം. റെനോയും നിസാനും സംയുക്തമായി നിര്‍മിച്ചിട്ടുള്ള സി.എം.എഫ്-എ പ്ലസ് പ്ലാറ്റ്ഫോമാണ് കൈഗറിന് അടിസ്ഥാനമൊരുക്കുന്നത്. കിഗെറിന് ഒരു കൂപെ എസ്യുവി ഡിസൈൻ ഭാഷ്യം ആണ് ഉള്ളത്. റെനോയുടെ സ്വന്തം വിങ് ഗ്രിൽ, രണ്ടായി ഭാഗിച്ച ഹെഡ്ലാംപ് ക്ലസ്റ്റർ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ ലഭിക്കുന്നു. പുതിയ ഡിസൈനിലുള്ള അലോയി വീലും, സില്‍വര്‍ ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള റൂഫ് റെയിലുമാണ് വശങ്ങളെ ആകര്‍ഷകമാക്കുന്നത്.
ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ ആണ് ഒന്ന്. 72 പിഎസ് പവറും 96 എൻഎം ടോർക്കും ഇത് നിർമ്മിക്കുന്നു. 5-സ്പീഡ് മാന്വൽ, എഎംടി ഗിയർബോക്സുകളോടൊപ്പം ഈ എൻജിൻ ലഭിക്കും. 98 ബിഎച്പി പവറും 160 എൻഎം ടോർക്കും നിർമ്മിക്കുന്ന നിസ്സാൻ മാഗ്നൈറ്റിലെ 1.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനിലും കിഗെർ എത്തുന്നു. 5-സ്പീഡ് മാന്വൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഈ എൻജിനോടൊപ്പമുള്ള ഗിയർബോക്സുകൾ. പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, പിഎം 2.5 എയർ ഫിൽട്ടർ എന്നിവയാണ് കിഗെറിന്റെ ഉയർന്ന ട്രിമ്മുകളിൽ നൽകിയിരിക്കുന്നു.






