
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി റെഡ്മി നോട്ട് 10 ശ്രേണി അവതരിപ്പിച്ചു. റെഡ്മി നോട്ട് 10 ശ്രേണിയിൽ 3 ഫോണുകളാണ് ഉള്ളത്. റെഡ്മി നോട്ട് 10 എന്ന അടിസ്ഥാന മോഡൽ, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവ. 33W ഫാസ്റ്റ് ചാർജിങ് ആണ് മൂന്ന് ഫോണുകൾക്കും ലഭിക്കുന്നു. മൂന്ന് ഫോണുകൾക്കും സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് പ്രധാന ആകർഷണം.
റിപ്പോർട്ട് പ്രകാരം 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപ എന്നിങ്ങനെയാണ് റെഡ്മി നോട്ട് 10 ഫോണിന്റെ വില. അടിസ്ഥാന റെഡ്മി നോട്ട് 10 അക്വാ ഗ്രീൻ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഈ മാസം 16 മുതൽ ഫോണിന്റെ വില്പന ആമസോൺ, എംഐ.കോം, മി ഹോം സ്റ്റോറുകൾ, ഓഫ്ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ആരംഭിക്കും.
6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപ എന്നിങ്ങനെയാണ് റെഡ്മി നോട്ട് 10 പ്രോയുടെ വില. പ്രീമിയം മോഡൽ ആയ റെഡ്മി നോട്ട് 10 പ്രോ മാക്സിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 19,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 21,999 രൂപ എന്നിങ്ങനെയാണ് വില. പ്രോ, പ്രോ മാക്സ് ഫോണുകൾ ഡാർക്ക് നൈറ്റ്, ഗ്ലേഷ്യൽ ബ്ലൂ, വിന്റേജ് ബ്രോൺസ് എന്നീ നിറങ്ങളിലാണ് ലഭിക്കുക. പ്രോയുടെ വില്പന ഈ മാസം 17 മുതലും പ്രോ മാക്സ് ഫോണിന്റെ വില്പന ഈ മാസം 18 മുതലുമാണ് ആരംഭിക്കുക.






