ബജാജ് ഓട്ടോ പുതിയ പ്രീമിയം പതിപ്പായ പ്ലാറ്റിന 110 എബിഎസ് വിപണിയിലെത്തിച്ചു. ആന്റി-ലോക്കിങ് ബ്രെയ്ക്ക് സിസ്റ്റം ആണ് ബജാജ് പ്ലാറ്റിന 110 എബിഎസ്സിന്റെ പ്രധാന സവിശേഷത. 65,926 രൂപയാണ് പ്ലാറ്റിന 110 എബിഎസിന് എക്സ്-ഷോറൂം വില. 110 സിസി കമ്മ്യൂട്ടർ ബൈക്ക് സെഗ്മെന്റിലെ എബിഎസ് സുരക്ഷയുള്ള ഏക മോഡലും ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള എബിഎസ് സംവിധാനവുമുള്ള ബൈക്കുമാണ് ബജാജ് പ്ലാറ്റിന 110 എബിഎസ്.
ചാർക്കോൾ ബ്ലാക്ക്, വോൾക്കാനിക് റെഡ്, ബീച്ച് ബ്ലൂ എന്നെ നിറങ്ങളിൽ പ്ലാറ്റിന 110 എബിഎസ് വാങ്ങാം. ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് എബിഎസ് എന്ന സുരക്ഷാ ഫീച്ചർ 125 സിസിയും അതിന് മുകളിൽ ഡിസ്പ്ലേസ്മെന്റ് ഉള്ള ഇരുചക്രവാഹനങ്ങൾക്ക് നിർബന്ധമാണ്. എന്നാൽ, 110 സിസി ബൈക്കായ ബജാജ് ഓട്ടോ പ്ലാറ്റിനയിലും എബിഎസ് ലഭിക്കുന്നു. 2020 ഏപ്രിലിൽ വിപണിയിലെത്തിയ പ്ലാറ്റിന 110 H-ഗിയർ അടിസ്ഥാനമാക്കിയാണ് പ്ലാറ്റിന 110 എബിഎസ് തയ്യാറാക്കിയിരിക്കുന്നത്. എബിഎസ് മോഡലിൽ പൂർണമായും അനലോഗ് ആയ ട്വിൻ-പോഡ് ക്ലസ്റ്റർ ആണ് നൽകിയിരിക്കുന്നത്.
ബിഎസ് VI മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച 115 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിനാണ് ബൈക്കിൽ. 8.44 എച്ച്പി പവറും, 9.81 എൻഎം ടോർക്കുമാണ് ഈ എൻജിൻ പ്ലാറ്റിന 110 എബിഎസ്സിൽ നിർമ്മിക്കുന്നത്. പ്ലാറ്റിനയിൽ 5-സ്പീഡ് ഗിയർബോക്സ് ആണ് ലഭിക്കുന്നത്. സാധാരണ ഗതിയിൽ 110 സിസി ബൈക്കുകളിൽ നാല് സ്പീഡ് ഗിയർബോക്സ് ആണ് നൽകുന്നത്. 240 എംഎം ഡിസ്ക് ബ്രേക്ക് മുന്നിലും പിൻഭാഗത്ത് 110 എംഎം ഡ്രം ബ്രെയ്ക്കുമാണ്.ടെലിസ്കോപ്പിക് ഫോർക്കുകൾ മുൻടയറിലും നൈട്രോക്സ് ചാർജ്ഡ് ട്വിൻ സ്പ്രിംഗ് ഷോക്ക് അബ്സോർബർ പിന്നിലും സസ്പെൻഷൻ കൈകാര്യം ചെയ്യുന്നു.

Comments