ഉയര്‍ന്ന ഊര്‍ജശേഷിയുള്ള എക്സ്റേകള്‍ ഉപയോഗിച്ച് അര്‍ബുദത്തിനെതിരെ നട ത്തുന്ന ചികിത്സാരീതിയാണ് റേഡിയേഷന് ചികിത്സ. സ്തനാര്‍ബുദ ചികിത്സയിലും ഇത് പ്രധാനഘടകമാണ്. ശസ്ത്രക്രിയ, കീമോതെറാപ്പി, ഹോര്‍മോണല്‍ ചികിത്സകള്‍ക്കൊപ്പമാണ് റേഡിയേഷന് ചികിത്സയും നടത്തുന്നത്.
അര്‍ബുദം ഏത് ഘട്ടത്തിലാണ്, ഏതുതരം ശസ്ത്രക്രിയയാണ് നടത്തിയത്, രോഗിയുടെ പ്രായം എന്നതൊക്കെ കണക്കിലെടുത്താണ് അര്‍ബുദ ചികിത്സയില്‍ റേഡിയേഷന് തെറാപ്പി ഉള്‍പ്പെടുത്തുന്നത്.
1. ശസ്ത്രക്രിയയിലൂടെ സ്തനങ്ങള്‍ പൂര്‍ണമായും മുറിച്ചുനീക്കാതെ നടത്തുന്ന ചികിത്സാരീതിയില്‍ മാസ്റ്റക്ടമിയിലൂടെ പൂര്‍ണമായും സ്തനങ്ങള്‍ നീക്കം ചെയ്യുകയാണെങ്കില്‍ പോലും മുഴയുടെ വലിപ്പം 5 സെന്റീമീറ്ററില്‍ കൂടുതലായിരിക്കുകയും ഒന്നിലധികം നോഡുകള്‍ കാണുകയും മറ്റ് അനുകൂലമല്ലാത്ത കാര്യങ്ങള്‍ കാണുകയും ചെയ്യുകയാണെങ്കില്‍.
2. തലച്ചോറിലേക്കും അസ്ഥികളിലേക്കും മറ്റ് അവയവങ്ങളിലേക്കും അര്‍ബുദം പടര്‍ന്നിട്ടുണ്ടെങ്കില്‍ ഇന്റേണല്‍ റേഡിയേഷന് (ബ്രാക്കി തെറാപ്പി), എക്സ്റ്റേണല്‍ ബീംറേഡിയേഷന് എന്നിങ്ങനെ രണ്ട് തരം റേഡിയേഷന് ചികിത്സയാണ് സ്തനാര്‍ബുദത്തിനായി ഉപയോഗിക്കുന്നത്. വളരെ കുറച്ച് സമയത്തേക്ക് സ്തനത്തിനുള്ളില്‍ റേഡിയോ ആക്ടീവ് സ്രോതസുകള്‍ കടത്തിയാണ് ബ്രാക്കി തെറാപ്പി നടത്തുന്നത്. പുറമെ നിന്നുള്ള ഉപകരണത്തില്‍നിന്ന് റേഡിയോവികിരണം കടത്തിവിട്ടാണ് എക്സ്റ്റേണല്‍ ബീം റേഡിയേഷന് നടത്തുന്നത്.
വളരെ നേരത്തെ രോഗം കണ്ടെത്തുമ്പോഴാണ് ബ്രാക്കി തെറാപ്പി ഉപയോഗിക്കുന്നത്. ദിവസം രണ്ട് നേരം വീതം ഒരാഴ്ചയോ മറ്റോ ആയിരിക്കും ഈ ചികിത്സ സാധാരണ നല് കുന്നത്.
സാധാരണയായി ഉപയോഗിക്കുന്നത് പുറമെ നിന്നുള്ള റേഡിയേഷനാണ്്. ഇതിനായുള്ള ലീനിയര്‍ ആക്സിലറേറ്ററുകള്‍ ഇപ്പോള്‍ കൂടുതലായി ലഭ്യമാണെങ്കിലും ഇപ്പോഴും ഇന്ത്യയില്‍ മിക്കയിടത്തും കൊബാള്‍ട്ട് മെഷീനുകളാണ് ഉപയോഗിക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷമോ കീമോതെറാപ്പി നിര്ദേശിച്ചിട്ടുണ്ടെ ങ്കില്‍ അത് പൂര്‍ത്തിയാക്കി ഏതാനും ആഴ്ചകള്‍ക്ക് ശേഷമോ ആയിരിക്കും റേഡിയേഷന് ചികിത്സ നടത്തുക. ചികിത്സ തുടങ്ങുന്നതിന് മുമ്പായി ഒരു സ്കാനിംഗ്, സിടി സ്കാന്‍ എടുക്കും. ഏതൊക്കെ കോണുകളില്‍നിന്നാണ് രോഗിയുടെ ശരീരത്തിലേക്ക് റേഡിയേഷന് രശ്മികള്‍ നല്കാന് കഴിയുന്നത്, എത്ര അളവില്‍ നല്‍കണം എന്നതൊക്കെ മനസിലാക്കുന്നതിനാണ് ഇത്. ഇടത് വശത്തെ സ്തനത്തിലെ ചികിത്സയ്ക്ക് ബ്രത്ഹോള്ഡ് ടെക്നിക് ആണ് ഉപയോഗിക്കുന്നത്.

റേഡിയേഷന് ചികിത്സ ഉപയോഗിക്കുന്നത് എപ്പോള്‍

രോഗി സ്കാനിംഗ,് സിടി സ്കാനിന്റെ സമയത്തും ഓരോ ചികിത്സയുടെ സമയത്തും ദീര്‍ഘശ്വാസമെടുക്കുന്നു. ഹൃദയത്തിലേയ്ക്ക് റേഡിയേഷന്റെ പ്രഭാവം കഴിവതും കുറയ്ക്കുന്നതിനാണ് ഈ രീതി ഉപയോഗിക്കുന്നത്.
സാധാരണയായി മൂന്നു മുതല്‍ ആറ് വരെ ആഴ്ചകളിലായാണ് റേഡിയേഷന് ചികിത്സ നല്‍കുന്നത്. ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ച് ദിവസമാണ് ചികിത്സ. ശനിയും ഞായറും ചികിത്സ ഒഴിവാക്കും. ഓരോ ചികിത്സയും അഞ്ച് മിനിട്ട് നേരം നീണ്ടുനില്‍ക്കും. രോഗിയെ ചികിത്സയ്ക്കായുള്ള രീതിയില്‍ ഇരുത്തുന്നതിനായി കൂടുതല്‍ സമയം വേണ്ടിവന്നേക്കാം. സിടി സ്കാന്‍ എടുക്കുന്നതുപോലെതന്നെ ഇത് വേദനാരഹിതമാണ്.
രോഗിക്ക് ചികിത്സ മൂലം റേഡിയോആക്ടീവത കൈവരുന്നില്ല. അതുകൊണ്ടുതന്നെ ആളുകളുമായും കുട്ടികളുമായും ഇടപഴകുന്നതിന് നിയന്ത്രണമില്ല.
ഹ്രസ്വകാല പാര്‍ശ്വഫലങ്ങള്‍
സ്തനത്തില്‍ ചെറുതായി വീക്കമുണ്ടാവുക, കക്ഷത്തിനു സമീപം തൊലിയില്‍ ചില മാറ്റങ്ങള്‍ കാണുക, ചെറിയ ക്ഷീണം എന്നിവയാണ് പാര്‍ശ്വഫലങ്ങള്‍. ഇത് നാല് മുതല്‍ ആറാഴ്ചകൊണ്ട് മെച്ചപ്പെടും. എന്നാല്‍, ആറ് മുതല്‍ പന്ത്രണ്ട് മാസം വരെ വേണ്ടിവരും പൂര്‍ണമായും സുഖമാകാന്‍.
ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍
ത്വക്കില്‍ ചെറിയ തോതില്‍ കറുപ്പ് നിറം, ചര്‍മ്മം കട്ടിയാവുക, സ്തനത്തിന്റെ വലിപ്പത്തില്‍ ചില മാറ്റങ്ങള്‍ എന്നിവ കണ്ടേക്കാം. ഇവ ചികിത്സയ്ക്കുശേഷം ഒരു വര്‍ഷത്തിനുള്ളിലായിരിക്കും രൂപപ്പെടുക.
നാലാംഘട്ട സത്നാര്‍ബുദ ചികിത്സ
നാലാംഘട്ട സ്തനാര്‍ബുദത്തില്‍ രോഗം പടര്‍ന്നതുമൂലമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനായി റേഡിയേഷന് ഉപയോഗിക്കാറുണ്ട്. രോഗികളില്‍ കുറെ ഭാഗങ്ങളില്‍ മാത്രമേ അര്‍ബുദം പടര്ന്നിട്ടുള്ളൂവെങ്കില് ഉയര്‍ന്ന തോതില്‍ കൃത്യമായ ഒരു സ്ഥാനത്തേയ്ക്ക് റേഡിയേഷന് നല്‍കാറുണ്ട്.
തലച്ചോറിലേയ്ക്കാണെങ്കില് സ്റ്റീരിയോടാക്ടിക് റേഡിയോ സര്‍ജറി എന്നും മറ്റ് ശരീരഭാഗങ്ങളിലേയ്ക്കാണെങ്കില് സ്റ്റീരിയോടാക്ടിക് ബോഡി റേഡിയേഷന് തെറാപ്പി അല്ലെങ്കില്‍ സ്റ്റീരിയോടാക്ടിക് അബ്ലേറ്റീവ് റേഡിയോതെറാപ്പി എന്നുമാണ് പറയുന്നത്.
ആധുനിക റേഡിയേഷന് ചികിത്സയില്‍ കൃത്യമായ മുന്നൊരുക്കങ്ങളും നടപ്പാക്കലും വേണം. റേഡിയേഷന് ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ വളരെ കുറവാണ്. ഇത് സ്്തനാര്ബുദം കൈകാര്യം ചെയ്യുന്നതില്‍ വളരെ അവിഭാജ്യമായ ഒരു പങ്ക് വഹിക്കുന്നു.

Comments