
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ പണിമുടക്ക് നടത്താനൊരുങ്ങി ബാങ്കുകൾ. പ്രതിഷേധ സൂചകമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മാർച്ച് 15,16 തീയതികളിൽ ദേശീയ പണിമുടക്ക് നടത്തും.
മാർച്ച് 13, 14 തീയതികളിൽ അവധിയായതിനാൽ തുടർച്ചയായി 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.11ന് ശിവരാത്രിയോടനുബന്ധിച്ച് പൊതു അവധിയുമാണ്. തിങ്കളാഴ്ചയും മാർച്ച് 12നും പ്രതിഷേധ മാസ്ക് ധരിച്ചു ജോലി ചെയ്യാനും 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
കൂടാതെ, മാർച്ച് 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും മാർച്ച് 18ന് എൽഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.






