തിരുവനന്തപുരം: വിഴിഞ്ഞത്ത് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ബോട്ടുകളിൽ പരിശോധന നടക്കുകയാണ്.
ലഹരിക്കടത്തെന്ന് സംശയിക്കുന്നതയി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ബോട്ടുകളിലായി ആകെ 19 പേരുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം മുതല്‍ വിഴിഞ്ഞം മേഖലയില്‍ കോസ്റ്റ്ഗാര്‍ഡ് വ്യാപകമായ പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണ്
ശ്രീ ലങ്കന്‍ ബോട്ടുകള്‍ പിടികൂടിയത്
വൈകിട്ടോടെ ഈ ബോട്ടുകള്‍ വിഴിഞ്ഞത്തേക്കോ കൊച്ചിയിലേക്കോ മാറ്റും. ഇതിനുശേഷം വിശദവിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സൂചന.






