
ന്യൂഡല്‍ഹി: മേഗന് മാര്‍ക്കിളിനും മേഗന് ഫോക്സിനും രണ്ട് കാര്യങ്ങളിലാണ് സമാനത. ഒരേ പോലെ പേരും, അമേരിക്കന്‍ സിനിമ മേഖലയിലെ കരിയറും. മേഗന് മാര്‍ക്കിളിന്റെ പേരില്‍ അധികമായി ഒരു 'എച്ച്' കൂടി ഉണ്ട്. അതോടൊപ്പം 'ഡച്ച്സ് ഓഫ് സസക്സ്' എന്ന വിശേഷണവും മേഗന് മാര്‍ക്കിളിനൊപ്പം ഉണ്ട്.
മുന്‍ അമേരിക്കന്‍ നടിയായ മേഗന് മാര്‍ക്കിള്‍ ഓഫ്ര വിന്‍ഫ്രയുമായുള്ള അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ലോക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലുള്ള ജീവിതവും എന്തുകൊണ്ട് രാജകുടുംബം വിട്ട് പുറത്തുവന്നുവെന്നതിനും വന്‍ വെളിപ്പെടുത്തലുകളാണ് മേഗന് നടത്തിയത്.
വംശീയ അധിക്ഷേപം മുതല്‍ മാനസികാരോഗ്യ വിഷയങ്ങളില്‍ വരെയാണ് മേഗന് വെളിപ്പെടുത്തല്‍ നടത്തിയത്. 1995 ല്‍ ഹാരിയുടെ അമ്മ ഡയാന രാജകുമാരി ചാള്‍സ് രാജകുമാരനുമായുള്ള വിവാഹബന്ധം വിശദീകരിച്ചതിന് ശേഷം ഇതാദ്യമാലാണ് ബ്രിട്ടീഷ് രാജകുടുംബത്തെ 'വലച്ച' വെളിപ്പെടുത്തല്‍ മേഗന് നടത്തിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖമായിരുന്നു അത്. എന്നിരുന്നാലും അഭിമുഖം വന്‍ വാര്‍ത്തയായതിന് പിന്നാലെ ഇന്ത്യക്കാര്‍ മേഗനെ' തിരഞ്ഞതിലാണ് തെറ്റുപറ്റിയത്. ബ്രിട്ടീഷ് രാജകുടുംബത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ഗൂഗിളില്‍ ഏറ്റവും കൂടിയ തിരയല്‍ പദങ്ങളിലൊന്ന് 'മേഗന് ഫോക്സ്' ആണ്. മേഗന് മാര്‍ക്കിളിനെ ഇന്ത്യക്കാര്‍ക്ക് മാറിപോയെന്ന് ചുരുക്കം.!






