ചെക്ക് വാഹന നിര്‍മാതാക്കളായ സ്കോഡ റാപ്പിഡിന്റെ സി.എന്‍.ജി പതിപ്പ് ഇന്ത്യയിലേക്ക് എത്തുന്നു. പെട്രോള്‍ എന്‍ജിനിൽ മാത്രമായിരുന്നു സ്കോഡ നിലവിൽ വിപണിയിൽ ഉള്ളത്. സ്കോഡ ഇന്ത്യയുടെ മേധാവി സാക്ക് ഹോളീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സി.എന്‍.ജി. റാപ്പിഡിന്റെ പരീക്ഷണയോട്ടം സ്കോഡ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റാപ്പിഡിന്റെ റെഗുലര്‍ മോഡല്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും സി.എന്‍.ജി. മോഡലിലും പ്രവര്‍ത്തിക്കുകയെന്നാണ് സൂചന. 109 ബി.എച്ച്.പി.പവറും 175 എന്‍.എം.ടോര്‍ക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. എന്നാൽ, പെട്രോള്‍ മോഡലിനെക്കാള്‍ കുറഞ്ഞ പെര്ഫോമെന്സായിരിക്കും സി.എന്‍.ജി. നല്‍കുക എന്നാണ് സൂചന. ഏത് വേരിയന്റിനൊപ്പമാണ് സി.എന്‍.ജി. സ്ഥാനം പിടിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
എല്‍ഇഡി ഹെഡ്ലാമ്പും ഡിആര്‍എല്ലും, 16 ഇഞ്ച് ബ്ലാക്ക് അലോയി വീല്‍, റിയര്‍ ഡിഫ്യൂസര്‍, ബ്ലാക്ക് സ്പോയിലര്‍, സ്കോഡയുടെ സിഗ്നേച്ചറായ ഗ്രില്ല്, വലിയ ബമ്പര്‍ എന്നിവ സി.എന്‍.ജി. മോഡലിലും ഉണ്ടാകും. റാപ്പിഡിന്റെ ഏറ്റവുമൊടുവിലെ മോഡലിന്റെ ഇന്റീരിയറിന് സമാനമായിരിക്കും റാപ്പിഡിലും. ബ്ലാക്ക്-ബേജ് ഫിനീഷിങ്ങാണ് ഇന്റീരിയര്‍ ഒരുക്കിയതെങ്കിലും ഓപ്ഷണലായി ഇന്റീരിയറിന് ബ്ലാക്ക് നിറവും നല്‍കിയിരുന്നു. ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 വോള്‍ട്ട് പവര്‍ സോക്കറ്റ്, ക്രൂയിസ് കണ്ട്രോള്, മള്‍ട്ടി ഫങ്ഷന് സ്റ്റിയങ്ങ് വീല്‍ എന്നിവയും റാപ്പിഡിൽ ഒരുങ്ങുന്നു.






