
നിസാന്റെ മാഗ്നൈറ്റ് എസ്.യു.വി. 5.49 ലക്ഷം രൂപ മുതല്‍ 9.79 ലക്ഷം രൂപ വരെ എക്സ്ഷോറും വിലയിലാണ് നിരത്തിലെത്തിയത്. റിപ്പോർട്ട് പ്രകാരം ഇപ്പോൾ ഈ വാഹനത്തിന്റെ ടര്‍ബോ എന്‍ജിനുകളുടെ വില ഉയര്‍ത്തിയിരിക്കുകയാണ് നിസാന്‍. രണ്ടാം തവണയാണ് മാഗ്നൈറ്റ് വില പുതുക്കുന്നത്. 30,000 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. ഇതോടെ മാഗ്നൈറ്റ് ടര്‍ബോ മോഡലിന്റെ എക്സ്ഷോറും വില ഇപ്പോൾ 7.29 ലക്ഷം മുതല്‍ 9.79 ലക്ഷം രൂപ വരെയാണ്.
നിരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ 40,000 ബുക്കിംഗ് മാഗ്നൈറ്റ് സ്വന്തമാക്കി. രണ്ട് മാസത്തിനുള്ളില്‍ 6500 യൂണിറ്റിന്റെ ഡെലിവറിയും നിസാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആസിയാന്‍ എന്‍-ക്യാപ് ക്രാഷ്ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് മാഗ്നൈറ്റ് സ്വന്തമാക്കിയിരുന്നു. XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്നൈറ്റ് വിപണിയില്‍ എത്തുന്നത്.
നിസാന്‍ കിക്ക്സുമായി ഡിസൈന്‍ സാമ്യമുള്ള മോഡലാണ് മാഗ്നൈറ്റ്. നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്.നിർമ്മിച്ചിരിക്കുന്നത്. മാഗ്നൈറ്റിന് കരുത്തേകുന്നത് 71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ്. എല്‍.ഇ.ഡി ഹെഡ്ലാമ്പ്, എല്‍-ഷേപ്പ് എല്‍.ഇ.ഡി ഡി.ആര്.എല്‍, മസ്കുലര്‍ ഭാവമുള്ള ഗ്രില്ല്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, പ്രൊജക്ഷന് ഫോഗ് ലാമ്പ് എന്നിവയാണ് മുൻവശത്തെ പ്രത്യേകതകൾ. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്‍ഡ്, മികച്ച സീറ്റുകള്‍ എന്നിവ ഇന്റീരിയറിൽ ഒരുങ്ങുന്നു.






