അമേരിക്കൻ വാഹനനിർമ്മാതാക്കളായ ഫോർഡ് ഇക്കോസ്പോർട്ട് SE പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇക്കോസ്പോർട്ട് SEയുടെ പെട്രോൾ പതിപ്പിന് 10.49 ലക്ഷവും, ഡീസൽ പതിപ്പിന് 10.99 ലക്ഷവുമാണ് എക്സ്-ഷോറൂം വില. ടൈറ്റാനിയം പതിപ്പിനേക്കാൾ 70,000 രൂപ കൂടുതലാണ് ഇക്കോസ്പോർട്ട് SEയ്ക്ക്. ഏറ്റവും വിലക്കൂടുതലുള്ള S പതിപ്പിനും ടൈറ്റാനിയം പതിപ്പിനും ഇടയിലായി ഇക്കോസ്പോർട്ട് SE പൊസിഷൻ ചെയ്തിരിക്കുന്നു.
സ്പെയർ വീൽ റെയിൽ ഗെയ്റ്റിൽ നിന്നും ഒഴിവാക്കി. ഇതോടൊപ്പം പുറകിലെ ബമ്പറിൽ നിന്നും നമ്പർ പ്ലെയ്റ്റിന്റെ സ്ഥാനം SE പതിപ്പിൽ ടെയിൽ ഗെയ്റ്റിലേക്ക് കയറിയിട്ടുണ്ട്. മറ്റുള്ള ഇക്കോസ്പോർട്ട് മോഡലുമായി SE പതിപ്പിനുള്ള പ്രകടമായ മറ്റൊരു വ്യത്യാസം ഇതാണ്. ഇക്കോസ്പോർട്ട് SE പതിപ്പിൽ സ്പെയർ വീൽ ഇല്ല. റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയത്തിന്റെ നിയമങ്ങൾ അനുസരിച്ച് ചില ഫീച്ചറുകൾ വാഹനത്തിൽ ഉണ്ടെങ്കിൽ M1 വിഭാഗത്തിൽ പെടുന്ന വാഹനങ്ങൾക്ക് സ്പെയർ വീൽ ആവശ്യമില്ല. ഉദാഹരണത്തിന് ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം വാഹനത്തിനുണ്ടാവണം, ഭാരം 3.5 ടണ്ണിൽ കൂടരുത് തുടങ്ങിയവ. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം ഇക്കോസ്പോർട്ട് SE-യിലുണ്ട്.
123 എച്ച്പി പവർ നിർമിക്കുന്ന 1.5-ലിറ്റർ, ത്രീ-സിലിണ്ടർ പെട്രോൾ, 100 എച്ച്പി പവർ നിർമ്മിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇക്കോസ്പോർട്ട് SE സ്വന്തമാക്കാം. 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഈ എൻജിനുകൾ ജോഡിയാക്കിയിരിക്കുന്നത്. കർട്ടൻ എയർബാഗുകൾ, ഇഎസ്സി, ക്രൂയിസ് കൺട്രോൾ, റിയർ വ്യൂ മിററിനുള്ളിൽ ഒരു ഓട്ടോ ഡിമ്മിംഗ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോ എച്ച്ഐഡി ഹെഡ്ലൈറ്റുകൾ, ഓട്ടോ വൈപ്പറുകൾ, റിയർ സീറ്റ് ആം റെസ്റ്റ് എന്നിവയാണ് ഈക്കോസ്പോർട്ട് SE പതിപ്പിൽ ഉള്ളത്.
പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, കീലെസ് എൻട്രി ആൻഡ് ഗോ, 16 ഇഞ്ച് അലോയ് വീലുകൾ, 9.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോർഡ് പാസ് ഇൻ കാർ കണക്റ്റിവിറ്റി ടെക്, പവേർഡ് സൺറൂഫ് തുടങ്ങിയവയും നൽകിയിരിക്കുന്നു.






