
കൊല്‍ക്കത്ത: ബംഗാള്‍ നന്ദിഗ്രാമില്‍ കര്‍ഷകരെ അണിനിരത്തി മഹാപഞ്ചായത്തുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. ശനിയാഴ്ച നന്ദിഗ്രാം സന്ദര്‍ശിച്ച രാകേഷ് ടിക്കായത്ത് മഹാപഞ്ചായത്ത് സംഘടിപ്പിച്ചു.
നന്ദിഗ്രാമില്‍ തൃണമുല്‍ അധ്യക്ഷ മമത ബാനര്‍ജിയും ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ അനുയായി സുവേന്ദു അധികാരിയും തമ്മിലാണ് പോരാട്ടം.
കര്‍ഷക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന രാകേഷ് ടിക്കായത്തിനെ തൃണമുല്‍ എംപി ഡോള സെന്‍ ആണ് കൊല്‍ക്കത്തയില്‍ സ്വീകരിച്ചത്. തൃണമുല്‍ നേതാക്കളെ കണ്ടതിന് ശേഷമാണ് അദേഹം നന്ദിഗ്രാമില്‍ നിന്ന് തിരിച്ചത്.






