
സിനിമയുടെ ഗ്ലാമറസായ ലോകം കണ്ടിട്ടല്ല ഞാന്‍ അതിന്റെ ഭാഗമായത് എന്ന് സോഷ്യല്‍മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി കല്യാണി പ്രിയദര്ശന്. വിനീത് ശ്രീനിവാസന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ ഹൃദയത്തിന്റെ വിശേഷങ്ങള്‍ ഇന്‍സ്ററാഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് താന്‍ സിനിമയിലെത്താനുള്ള കാരണം കല്യാണി വ്യക്തമാക്കിയത്.
ഇന്നലെ ഹൃദയത്തിലേക്കുള്ള എന്റെ ഭാഗങ്ങളുടെ ഷൂട്ടിങ് തീര്‍ന്നു. ഞാനെന്തുകൊണ്ടാണ് സിനിമാ ഇന്‍ഡസ്ട്രീയുടെ ഭാഗമാകാന്‍ അഗ്രഹിച്ചതെന്ന് പലര്‍ക്കും അറിയില്ല. അത് എല്ലാവരും കരുതുന്നപോലെ സിനിമയുടെ ഗ്ലാമറസായ ലോകം കണ്ടിട്ടല്ല. അവധിക്കാലം അച്ഛന്റെ സിനിമാ ലൊക്കേഷനുകള്‍ സന്ദര്‍ശിക്കുമായിരുന്നു. സുഹൃത്തുക്കളോടൊപ്പം തമാശ പറയുകയും ചിരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തെപ്പോലെ സന്തോഷവാനായി ഞാനൊരാളെയും കണ്ടിട്ടില്ല. ഏറ്റവും സന്തുഷ്ടരായ മനുഷ്യര്‍ ആണ് അവരെന്ന് തനിക്ക് തോന്നി. ആ നിമിഷങ്ങളാണ് സിനിമയെന്ന സ്വപ്നത്തിലേക്ക് തന്നെ എത്തിച്ചത്. അതുപോലെ ജീവിക്കാനാണ് തനിക്കിഷടം.
കഴിഞ്ഞ രണ്ടുമാസം, അച്ചന് എങ്ങനെ രസകരമായി ജോലി ചെയ്തു എന്ന് അനുഭവിക്കാനുള്ള, എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു, കുടുംബം എന്ന തോന്നലുണ്ടാകുന്ന ആളുകള്‍ക്കൊപ്പം. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളാണ് കഴിഞ്ഞ് പോയത് ,എല്ലാവരേയും മിസ് ചെയ്യുമെന്നും കല്യാണി കുറിച്ചു
കല്യാണിയും പ്രണവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മെരിലാന്‍ഡ് സിനിമാസ് ആന്‍ഡ് ബിഗ് ബാങ് എന്റര്‍ടെയ്നറിന്റെ ബാനറില്‍ വൈശാഖ് സുബ്രമണ്യനാണ് ഹൃദയം നിര്‍മ്മിക്കുന്നത്. നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മെരിലാന്‍ഡ് തിരിച്ചു വരുന്നു എന്ന പ്രത്യേകതയുമുണ്ട്.






