ടാറ്റാ മോട്ടോഴ്സ് ഇപ്പോൾ ചെറു വാണിജ്യവാഹന വിഭാഗത്തില്‍ വൈദ്യുതവാഹനങ്ങള് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. കമ്പനിയുടെ വാണിജ്യവാഹന വിഭാഗം പ്രസിഡന്റ് ഗിരീഷ് വോ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് വൈദ്യുത വാഹനങ്ങളുടെ സാമ്പത്തികവശം എന്നതിനാൽ ചെറു വാണിജ്യവാഹനങ്ങളുടെ വൈദ്യുതി മോഡലുകള്‍ അവതരിപ്പിക്കുന്നത് കമ്പനി തീരുമാനിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞായിരിക്കും മോഡലുകള്‍ തിരഞ്ഞെടുക്കുക. ഓരോ വിഭാഗത്തിലെയും സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.
ഇ- കൊമേഴ്സ് രംഗത്തെ സാധ്യതകളും പരിഗണിക്കുന്നുണ്ടെന്നും കമ്പനി ഇതിനകം 200 വൈദ്യുതി ബസുകള്‍ കൈമാറിയിട്ടുണ്ടെന്നും ഗിരീഷ് പറയുന്നു. ഇതെല്ലാം ചേര്‍ന്ന് ഇതുവരെ 75 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിക്കഴിഞ്ഞെന്നുംഇത് വലിയ അനുഭവമാണെന്നും അദ്ദഹം കൂട്ടിച്ചേർത്തു. ഇലക്ട്രിക്, ഹൈബ്രിഡ് വാഹന സാങ്കേതികവിദ്യയുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം ‘ഫാസ്റ്റ് അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് (ഹൈബ്രിഡ് &) ഓഫ് ഇലക്ട്രിക് വെഹികൾസ് ഇൻ ഇന്ത്യ’ (ഫെയിം ഇന്ത്യ) പദ്ധതി അവതരിപ്പിച്ചിരുന്നു.






