പുതുതായി എത്തിയ ഷവോമിയുടെ റെഡ്മി നോട്ട് 10 ശ്രേണിയിലെ പ്രോ മോഡൽ, ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡ് മോട്ടോറോള മോട്ടോ G30, ഒപ്പോയുടെ പുതുതായി അവതരിപ്പിച്ച F19 പ്രോ ശ്രേണിയിലുള്ള സ്മാർട്ട്ഫോണുകളുടെ വില്പനയ്ക്ക് ആരംഭിച്ചതായി റിപ്പോർട്ട്.
F19 പ്രോ, F19 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് ഫോണുകളുള്ള ഒപ്പോയുടെ സ്മാർട്ട്ഫോൺ ശ്രേണിയുടെ വില്പന ആമസോണിലൂടെയാണ് ആരംഭിച്ചിരിക്കുന്നത്.
F19 പ്രോയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 21,490 രൂപയും, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 23,490 രൂപയുമാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്ന ഒരൊറ്റ പതിപ്പിൽ വില്പനക്കെത്തിയിരിക്കുന്ന F19 പ്രോ പ്ലസ് സ്മാർട്ട്ഫോണിന് 25,990 രൂപയാണ് വില.
മോട്ടോ G30-യുടെ വില്പന ഫ്ലിപ്കാർട്ടിലൂടെയാണ് ആരംഭിക്കുക. 10,999 രൂപയാണ് 4 ജിബി റാം + 64 ജിബി സ്റ്റോറേജുമായെത്തിയിരിക്കുന്ന മോട്ടോ G30യുടെ വില. റെഡ്മി നോട്ട് 10 പ്രോ ആമസോൺ, എംഐ.കോം, മി ഹോം സ്റ്റോറുകൾ, ഓഫ്ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വില്പനക്കെത്തിയിരിക്കുന്നത്.
റെഡ്മി നോട്ട് 10 പ്രോയുടെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപ എന്നിങ്ങനെയാണ് വില.






