
കൊച്ചി : തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് വന്നാലും കെ ബാബു തോല്‍ക്കുമെന്ന് എം സ്വരാജ്. സിപിഎമ്മിനെ തോല്പിക്കാന് ബിജെപിക്കാര്‍ വോട്ട് വാഗ്ദാനം നല്‍കിയെന്ന ബാബുവിന്റെ പരാമര്‍ശത്തിന് മറുപടി പറഞ്ഞ് കൊണ്ട് സ്വരാജ് രംഗത്ത് വന്നു.
25 വര്‍ഷം എംഎല്‍എ ആയി ഇരുന്നൊരാള്‍ ബിജെപി വോട്ടില്‍ പ്രതീക്ഷ വയ്ക്കുന്നത് വിജയിക്കാന്‍ കഴിയില്ലെന്ന വിശ്വാസമുള്ളതുകൊണ്ടാണന്നും സ്വരാജ് പറഞ്ഞു. ഇനി ബിജെപിയുമായി കച്ചവടെ ഉറപ്പിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം തോല്‍വി സമ്മതിച്ചിരിക്കുകയാണ്. രാഷ്ട്രീയ നയപരിപാടികള്‍ വിശദീകരിച്ച് വോട്ട് തേടിയാല്‍ ലഭിക്കില്ല എന്ന തിരിച്ചറിവായിരിക്കാം ബിജെപിയെ ആശ്രയിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പച്ചതെന്ന് കരുതണമെന്നും സ്വരാജ് പറഞ്ഞു.
കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് ചെയ്ത പലരും വിളിച്ച് പിന്തുണ അറിയിച്ചുവെന്നും, സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ അവരെല്ലാം തനിക്ക് വോട്ട് ചെയ്യും. ഇത്തവണ എല്‍ഡിഎഫ് വിജയിക്കരുതെന്ന ആഗ്രഹം അവര്‍ക്കുണ്ട്. ബിജെപിക്ക് വോട്ട് ചെയ്താല്‍ അതിന്റെ ഫലം സിപിഎമ്മിന് ലഭിക്കുമെന്ന് തിരിച്ചറിഞ്ഞവരാണ് മണ്ഡലത്തിലുള്ളതെന്നും കെ ബാബു പറഞ്ഞിരുന്നു.
2021 നിയസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ എം സ്വരാജ്, യുഡിഎഫിന്റെ കെ ബാബു, ബിജെപിയുടെ ഡോ കെഎസ് രാധാകൃഷ്ണന് എന്നിവരാണ് തൃപ്പുണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുന്ന നേതാക്കള്‍.





