
അമേരിക്കൻ–ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈ 9ന് നടക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. സംസ്കാര ചടങ്ങുകൾ ജൂലൈ 4ന് ആരംഭിക്കും. വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലാണ് ഖബറടക്കം നടക്കുക. ഫെബ്രുവരിയിലാണ് ഖമനയി കൊല്ലപ്പെട്ടത്.
സംസ്കാര ചടങ്ങുകളുടെ ഭാഗമായി രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്രയും സംഘടിപ്പിക്കും. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അന്തിമ ധാരണയിലേക്ക് എത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇറാന്റെ പ്രഖ്യാപനം. ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ മാർച്ച് 8ന് പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.
ഖമനയി കൊല്ലപ്പെട്ട് 106-ാം ദിവസമാണ് അദ്ദേഹത്തിന്റെ സംസ്കാരം നടത്താൻ ഇറാൻ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 28നാണ് അദ്ദേഹം കൊല്ലപ്പെട്ടത്.






