പുതിയ 2021 പൂഷോ 308 ഔദ്യോഗികമായി അവതരിപ്പിച്ചു. 2021 പൂഷോ 308ൽ പുതിയ സ്റ്റൈലിംഗ്, ലോഗോ, ഇന്റീരിയര്‍ ടെക്നോളജി, ഒന്നിലധികം പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയെല്ലാം നൽകിയിരിക്കുന്നു.വാഹനത്തിൽ അലറുന്ന സിംഹത്തിന്റെ ഹെഡ് ലോഗോ കാണാം. എന്നാൽ, അതില്‍ ഇപ്പോള്‍ സിംഹത്തിന്റെ ശരീരം ഉള്‍പ്പെടുന്നില്ല.
മൂന്നാം തലമുറ സ്റ്റെല്ലാന്റിസിന്റെ EMP2 പ്ലാറ്റ്ഫോമില്‍ ആണ് പൂഷോ 308 സ്ഥാപിച്ചിരിക്കുന്നത്. വാഹനത്തിന്റെ വീല്‍ബേസ് 55 mm വര്‍ദ്ധിപ്പിക്കുകയും ഉയരം 20 mm കുറയ്ക്കുകയും ചെയ്യുന്നു. ബിയാങ്ക വൈറ്റ്, ഒലിവൈന്‍ ഗ്രീന്‍, കുമുലസ് ഗ്രേ, നെറാ ബ്ലാക്ക്, പിയര്‍സെന്റ് വൈറ്റ്, വെര്‍ട്ടിഗോ ബ്ലൂ, എലിക്സിര്‍ റെഡ് എന്നിവയുടെ കളര്‍ ഓപ്ഷനുകളിലാണ് 2021 പൂഷോ 308 സ്വന്തമാക്കാം.
രണ്ട് പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഓപ്ഷനുകള്‍ പൂഷോ 308-ന് ലഭിക്കും. ഇവ രണ്ടും 12.4 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു. 81 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ ആണ് ഹൈബ്രിഡ് 180 e-EAT8 വേരിയന്റിന് ലഭിക്കുന്നു. എല്ലാ ഇലക്ട്രിക് മോഡിലും 150 എച്ച്പി എഞ്ചിന് 60 കിലോമീറ്റര്‍ പരിധി വാഗ്ദാനം ചെയ്യുന്നു. 81 കിലോവാട്ട് മോട്ടോര്‍ ഹൈബ്രിഡ് 225 e-EAT8 ന് ലഭിക്കും, 180 എച്ച്പി എഞ്ചിന് 57 കിലോമീറ്റര്‍ നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.






