ആഗോള സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ ഏറ്റവും പുതിയ എഫ്19 പ്രോ പ്ലസ് 5ജിയും എഫ്19 പ്രോയും വിപണിയില്‍ അവതരിപ്പിച്ചു. എഫ്19 പ്രോ പ്ലസ് 5ജി, എഫ്19 പ്രോ ഫോണുകളുടെ പ്രത്യേകത ട്രെന്റ് സെറ്റിങ്ങ് ലുക്കാണെന്നാണ് നിര്‍മാതാക്കളായ ഒപ്പോ അവകാശപ്പെടുന്നത്.
ഈ ഫോണുകളില്‍ എ.ഐ. ഹൈലൈറ്റ് പോര്ട്ടറൈറ്റ് വീഡിയോ, സ്മാര്‍ട്ടി 5ജി, 50 വാട്ട് ഫ്ളാഷ് ചാര്‍ജിങ്ങ്, സിസ്റ്റം പെര്‍ഫോമെന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയ സംവിധാനങ്ങളും നൽകിയിരിക്കുന്നു. എഫ്19 പ്രോ പ്ലസ് 5ജിക്ക് 25,990 രൂപയും എഫ്19 പ്രോ (8+128GB) 21,490 രൂപയും (8+256) 23,490 രൂപയുമാണ് വില. സ്പേസ് സില്‍വര്‍, ഫ്ളൂയിഡ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഒപ്പോ എഫ്19 പ്രോ പ്ലസ് അവതരിപ്പിച്ചിട്ടുള്ളത്. എട്ട് ജി.ബി. റാമും 128 ജി.ബി. സ്റ്റോറേജുമാണ് ഈ ഫോണില്‍.
4310 എം.എ.എച്ച്. ബാറ്ററിയാണ് ഈ ഫോണുകളിലുള്ളത്. 50 വാട്ട് ഫ്ളാഷ് ചാര്‍ജ് സാങ്കേതികവിദ്യയും ഇതിലെ പ്രത്യേകതയാണ്. കളര്‍ ഒ.എസ്. 11.1-ലാണ് ഒപ്പോ എഫ്19 പ്രോ പ്ലസ് 5ജി പ്രവര്‍ത്തിക്കുന്നത്. ഈ ഫോണുകളുടെ കരുത്ത് മീഡിയാ ടെക്ക് ഡൈമന്‍സിറ്റി 800 യു പ്രോസസറാണ്. അല്ട്രോ തിന് ഡിസൈനിലാണ് ഈ ഫോണുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ഫോണിന്റെ അളവുകള്‍ 7.8, 73.4, 160.1 എം.എം. എന്നിങ്ങനെയാണ്






