കഴിഞ്ഞ മാസമമാണ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ർസോ 20 ശ്രേണിയുടെ പിൻഗാമിയായി നാർസോ 30 സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചത്. പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയിൽ നാർസോ 30 പ്രോ 5ജി, നാർസോ 30A എന്നിങ്ങനെ രണ്ട് ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ നാർസോ 30 വിപുലീകരിക്കുകയാണ് റിയൽമി എന്ന് കമ്പനിയുടെ ഇന്ത്യ, യൂറോപ്പ് സിഇഓ മാധവ് സേത്ത് പറയുന്നു.
നാർസോ 30 എന്ന് ആയിരിക്കും പുതിയ ഫോണിന്റെ പേര്. നാർസോ 30 4ജിയിലും, 5ജിയിലും എത്തും എന്നും മാധവ് സേത്ത് വ്യക്തമാക്കി. ആസ്ക്മാധവ് എന്ന യൂട്യൂബ് ചാനലിലാണ് നാർസോ 30 4ജിയുടെ അവസാനഘട്ടവും കഴിഞ്ഞെന്നും ഇതേ ഫോണിന്റെ 5ജി പതിപ്പിനെക്കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ സജീവമായത് എന്നും മാധവ് വെളിപ്പെടുത്തുന്നു.
നാർസോ 30 ഫോണിന്റെ സ്പെസിഫിക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ഒന്നും അദ്ദേഹം പുറത്ത് വിട്ടില്ല. “5ജി സ്മാർട്ട്ഫോൺ വിപണിയിലെ നേതാവാവുക എന്ന റിയൽമിയുടെ ലക്ഷ്യവും, 5ജി സ്മാർട്ട്ഫോണുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയും കണക്കിലെടുത്ത് മറ്റൊരു 5ജി സ്മാർട്ട്ഫോൺ കൂടെ തയ്യാറാക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതുകൊണ്ട് തന്നെ റിയൽമി നാർസോ 30 4ജി, നാർസോ 30 5ജി എന്നീ ഫോണുകൾ ഒന്നിച്ച് വില്പനക്കെത്തും,” സേത്ത് കൂട്ടിച്ചേർത്തു.






