
തിരുവനന്തപുരം: ഏലത്തൂര്‍ സീറ്റിനെച്ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം നിസനില്ക്കുമ്പോള്തന്നെ സീറ്റു എന്‍.സി.കെ. വിട്ടുകൊടുക്കില്ലെന്നു പ്രഖ്യാപിക്കുകയാണ് മാണി സി. കാപ്പന്. എലത്തൂര്‍ സീറ്റില്‍ എന്‍.സി.കെ. തന്നെ മത്സരിക്കും. അത് യു.ഡി.എഫ്. തന്ന സീറ്റാണ്. അതുകൊണ്ട് സ്ഥാനാര്‍ത്ഥിയായ സുല്‍ഫികര്‍ മയൂരിയെ എം. കെ. രാഘവന് അംഗീകരിക്കേണ്ടതില്ലെന്നും മാണി സി. കാപ്പന് പറഞ്ഞു.
എലത്തൂരില്‍ യു.ഡി.എഫില്‍ നിന്ന് രണ്ട് സ്ഥാനാര്‍ഥികള്‍ ഉണ്ടാവില്ല. മറ്റു ഘടകകക്ഷികള്‍ പത്രിക നല്കിയിട്ടുണ്ടെങ്കില് അവര്‍ അത് പിന്‍വലിക്കും. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് യു.ഡി.എഫാണ്. സുല്‍ഫിക്കര്‍ മയൂരിക്ക് വേണ്ടത്ര ജനപിന്തുണയില്ലെന്നാണ് എം. കെ. രാഘവന് അടക്കമുള്ള നേതാക്കള്‍ ഉന്നയിക്കുന്ന ആക്ഷേപം. എലത്തൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്ന് എം. കെ. രാഘവന് ഉന്നയിക്കുന്നു.
എന്നാല്‍ മത്സരക്കാന്‍ താന്‍ യോഗ്യനാണെന്നാണ് സുല്‍ഫിക്കറിന്റെ വാദം. എല്ലാ സീറ്റുകളിലും കോണ്‍ഗ്രസിന് മത്സരിക്കാനാകില്ല. മുന്നണിയുടെ ഭാഗമായി നില്ക്കുമ്പോള് മുന്നണി മര്യാദ പാലിക്കണം. എം.കെ.രാഘവനും കോഴിക്കോടെത്തി മത്സരിച്ച ആളാണ്. അദ്ദേഹവും വരത്തനാണ്. മണ്ഡലത്തിലെ 80 ശതമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തനിക്കൊപ്പമുണ്ടെന്നുമാണ് സുല്‍ഫിക്കര്‍ മയരി വ്യക്തമാക്കുന്നത്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷവും തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സീറ്റു വിട്ടു നല്‍കില്ലെന്നു വ്യക്തമാക്കി മാണി സി. കാപ്പന് രംഗത്തുവന്നത്.






