
പത്തനംതിട്ട : പദവിക്ക് വേണ്ടി പാര്‍ട്ടി മാറുന്ന ആളല്ല താനെന്നും അങ്ങനെയെങ്കില്‍ ഉപരാഷ്ട്രപതിയുടെ പദവിയിലേക്ക് ക്ഷണിച്ചപ്പോള്‍ പോകാമായിരുന്നുവെന്നും ബിജെപി വാഗ്ദാനങ്ങള്‍ വെളിപ്പെടുത്തി പി ജെ കൂര്യന്. എന്നാല്‍ സ്നേഹത്തോടെ ആ ക്ഷണം നിരസിച്ച ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ എസ് എസ് പിന്തുണ യുഡിഎഫിന് ഉണ്ടാകും. നായര്‍ സമുദായം അത് നോക്കി വോട്ട് ചെയ്യും. എന്‍എസ് എസ് പറയുന്ന സമദൂരം തെരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് ആനുകൂലമാകണമെന്ന് അവര്‍ക്കറിയാമെന്നും പി ജെ കൂര്യന് പറഞ്ഞു.
രാജ്യസഭാ ഉപാധ്യക്ഷന്‍ ആയിരിക്കയാണ് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ചര്‍ച്ച നടത്തിയിരുന്നു. ഇത്ര വലിയ പദവി കിട്ടാമായിരുന്നിട്ടും പോകാത്തതിനാല്‍ ഇനി അത്തരമൊരു ആലോചന പോലും ഉണ്ടാകില്ലെന്നും പിജെ കൂര്യന്. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയമാക്കിയത് സീതാറാം യെച്ചൂരിയാണന്നും, മുഖ്യമന്ത്രി അതില്‍ നിന്ന് ഒഴിഞ്ഞ് മാറിയത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് മനസിലായത്കൊണ്ടാണ്.






