
കുഷാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് വിപണിയില്‍ എത്തിയതിന് പിന്നാലെ കരോഖ് എസ്.യു.വിയെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നീക്കി സ്കോഡ. എന്നാല്‍, ഇത് താത്കാലികമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് സ്കോഡ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വാഹനമാണ് കുഷാക്ക് എസ്.യു.വി. ഈ വാഹനം ജൂലൈ മാസത്തോടെ വിപണിയില്‍ എത്തി തുടങ്ങുമെന്നാണ് സ്കോഡ അറിയിച്ചിട്ടുള്ളത്.
സ്കോഡ മുമ്പ് നിരത്തുകളില്‍ എത്തിച്ചിട്ടുള്ള യെറ്റി എന്ന വാഹനത്തിന്റെ പകരക്കാരനായാണ് കരോഖ് വിപണിയിൽ എത്തുന്നത്. കരോഖ് എസ്.യു.വിയുടെ എക്സ്ഷോറും വില 24.99 ലക്ഷം രൂപയായിരുന്നു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ഈ വാഹനത്തിന്റെ 1000 യൂണിറ്റാണ് ആദ്യ ബാച്ചിലെത്തിയത്. മെയ് മാസത്തില്‍ അവതരിപ്പിച്ച ഈ വാഹനം മികച്ച ജനപ്രീതി സ്വന്തമാക്കുകയും ഒമ്പത് മാസത്തിനുള്ളില്‍ ആദ്യ ബാച്ചിലെ വാഹനങ്ങള്‍ വിറ്റ് തീരുകയും ചെയ്യുകയായിരുന്നു.
പുതിയ സ്കോഡ കുഷാക്ക് ആക്റ്റീവ്, ആമ്പിഷന്‍, സ്റ്റൈല്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന് 109 bhp കരുത്തും 175 Nm ടോർക്കും ഉത്പാദിപ്പിക്കും. 1.5 ലിറ്റര്‍ TSI പെട്രോള്‍ എൻജിൻ 148 bhp കരുത്തും 250 Nm ടോർക്കും ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ചേർത്തുവെച്ചിരിക്കുന്നു. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റും ഒരു ഡിഎസ്ജി യൂണിറ്റും യഥാക്രമം ഒരു ഓപ്ഷനായി ലഭ്യമാണ്. റിപ്പോർട്ട് പ്രകാരം ഫോക്സ്വാഗൺ ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വിലക്കുറവുള്ള MQB A0-IN പ്ലാറ്റഫോമിൽ നിർമിക്കുന്ന ആദ്യ വാഹനമാണ് കുഷാഖ്.






