ഇന്ത്യൻ വിപണിയിൽ MY2021 റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 -യുടെ ബുക്കിംഗ് നിർമ്മാതാക്കൾ ആരംഭിച്ചു. ബൈക്കിന്റെ ലോഞ്ച് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വെൻചുറ ബ്ലൂ, കാനിയൻ റെഡ് എന്നിങ്ങനെ രണ്ട് പുതിയ സിംഗിൾ-ടോൺ പെയിന്റ് ഓപ്ഷനുകളും സൺസെറ്റ് സ്ട്രിപ്പ് (ബ്ലാക്ക്, റെഡ്), ഡൗണ്ടൗൺ ഡ്രാഗ് (സിൽവർ, ബ്ലാക്ക്) എന്നിങ്ങനെ രണ്ട് പുതിയ ഡ്യുവൽ-ടോൺ പെയിന്റ് ഓപ്ഷനുകളും നൽകിയിട്ടുണ്ട്.
റിപ്പോർട്ട് പ്രകാരം 2021 മോഡളിൽ മാർക്ക് ത്രീ, റാവിഷിംഗ് റെഡ്, സിൽവർ സ്പെക്ടർ നിറങ്ങൾ നിർത്തലാക്കിയേക്കും. ഔദ്യോഗിക ആക്സസറീസ് കാറ്റലോഗിന്റെ ഭാഗമായി മോട്ടോർസൈക്കിളിന് ഇപ്പോൾ അലോയി വീലുകൾ ലഭിക്കും. ഇന്റർസെപ്റ്റർ 650 -യുടെ എഞ്ചിനിൽ മാറ്റങ്ങൾ ഉണ്ടാകില്ല. 648 സിസി, എയർ / ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ മോട്ടോർ ബൈക്കിലും തുടരും.
47.65 bhp പരമാവധി കരുത്തും 52 Nm പരമാവധി ടോർക്കും എൻജിൻ വികസിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഡ്യൂട്ടികൾ ആറ് സ്പീഡ് സീക്വൻഷൽ ഗിയർബോക്സ് കൈകാര്യം ചെയ്യുന്നു, ഒപ്പം, ഒരു സ്ലിപ്പർ ക്ലച്ച് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. മുൻവശത്ത് 40 mm പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ കോയിൽ ഓവർ ഷോക്കറുകളും ലഭിക്കുന്നു. അടുത്ത തലമുറ ക്ലാസിക് 350, പുതിയ 650 C ക്രൂസർ എന്നിവയും ഉടനെ പുറത്തിറക്കാനുള്ള നീക്കത്തിലാണ് റോയൽ എൻഫീൽഡ്.






