2021 M 1000 RR സൂപ്പർ ബൈക്കിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. ഒരു ടീസർ വീഡിയോ പങ്കുവെച്ചാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. മോട്ടോർസൈക്കിൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് ടീസർ വീഡിയോ വെളിപ്പെടുത്തുന്നത്. കൃത്യമായ അവതരണ തീയതി ബ്രാൻഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
S 1000 RR സ്പോർട്ട് ബൈക്കിനെ അടിസ്ഥാനമാക്കിയാണ് പുതിയ M 1000 RR മോഡൽ ഒരുക്കിയിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ പെർഫോമൻസ് വകുപ്പായ M ഡിവിഷൻ ഉയർന്ന നിലവാരമുള്ളതും വേഗതയുള്ളതും മികച്ച കാറുകൾ നിർമിക്കുന്നു. M ഡിവിഷന്റെ വൈദഗ്ദ്ധ്യം മോട്ടോർസൈക്കിളുകളിലേക്ക് വിപുലീകരിച്ചതിന്റെ ഭാഗമാണ് ആഗോളതലത്തിൽ 2020 സെപ്റ്റംബറിൽ അരങ്ങേറ്റം കുറിച്ച 2021 M 1000 RR എന്നാണ് റിപ്പോർട്ട്.
S 1000 RR പതിപ്പിന്റെ അതേ എഞ്ചിനാണ് ബിഎംഡബ്ല്യു M 1000 RRലും. 999 സിസി, ലിക്വിഡ്-കൂൾഡ്, നാല് സിലിണ്ടർ എഞ്ചിനാണ് ബൈക്കിൽ. 14,500 rpm-ൽ പരമാവധി 212 bhp കരുത്തും 11,000 rpm-ൽ 113 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എൻജിൻ. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.പുതിയ ഡക്റ്റ് ജോമെട്രി ഉപയോഗിച്ച് പൂർണമായും മെഷീൻ ചെയ്ത ഇൻടേക്ക് പോർട്ടുകൾ, മാഹ്ലേയ്ക്കുള്ള രണ്ട്-റിംഗ് ഫോർഗ്ഡ് പിസ്റ്റണുകൾ, പാങ്കലിൽ നിന്നുള്ള ഭാരം കുറഞ്ഞ ടൈറ്റാനിയം, സ്ലിമ്മർ, ലൈറ്റർ റോക്കർ ആംമ്സ് തുടങ്ങിയവയും സൂപ്പർ ബൈക്കിൽ നൽകിയിരിക്കുന്നു.
ബിഎംഡബ്ല്യു M 1000 RR മോഡലിന്റെ സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യാനായി മുൻവശത്ത് ഇൻവേർട്ടഡ് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു അലുമിനിയം സ്വിംഗാർമും ഉണ്ട്. ഡ്യുവൽ ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് കൺട്രോൾ, വീലി കൺട്രോൾ എന്നിവയ്ക്കൊപ്പം മോട്ടോർസൈക്കിളിന് രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്. വെറും 192 കിലോയാണ് ബൈക്കിന്റെ ഭാരം.






