
ന്യൂഡല്‍ഹി : പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉണ്ടായാല്‍ അത് കേരളത്തിന്റെ സര്‍വ്വ നാശമായിരിക്കുമെന്നും, അക്രമത്തിന്റെയും അഴിമതിയുടെയും, സ്വജനപക്ഷപാതത്തിന്റെയും തേര്‍വാഴ്ചയുടെ തുടര്‍ച്ചയായിരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പിണറായി കാണിക്കുന്ന മാന്യത ഒരു മാസത്തേക്കുള്ളതാണ്, അതുകൊണ്ട് തന്നെ വീണ്ടും ഈ ഭരണം ഉണ്ടാവാന്‍ ഒത്താശ ചെയ്യുന്നവര്‍ ദു:ഖിക്കേണ്ടി വരുമെന്നും ആന്റണി പറഞ്ഞു.
സിപിഎമ്മിനു തുടര്‍ഭരണവും ബിജെപിക്ക് 10 സീറ്റുമാണ് ഇവരുടെ ലക്ഷ്യം. ബംഗാളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുണ്ടായ അപചയം അവരുടെ അഴിമതി ഭരണവും ധൂര്‍ത്തും ആയിരുന്നു. അത് തന്നെയാണ് കേരളത്തിലെ ഭരണപക്ഷത്തിന്റെ മുഖമുദ്ര എന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ സമുദായങ്ങളെ തമ്മില്‍ തെറ്റിക്കാനും വിഭജിക്കാനും പിണറായി ശമിച്ചു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാന്യമായി പെരുമാറുന്നു. അധികാരം കൈയ്യില്‍ കിട്ടിയാനല് കടക്ക് പുറത്ത് എന്ന പറഞ്ഞ് എല്ലാവരോടും അധികാരത്തിന്റെ അഹങ്കാരം കാണിക്കുന്ന ക്യാപ്റ്റനാണ് പിണറായി എന്നും ആന്റണി ശക്തമായി ആരോപിച്ചു.






