റിയൽമി 8, റിയൽമി 8 പ്രോ സ്മാർട്ട്ഫോണുകളുമായി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ ശ്രേണി റിയൽമി 7 ഫോണുകളുടെ പിൻഗാമിയായി റിയൽമി 8. സൈബർ ബ്ലാക്ക്, സൈബർ സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ റിയൽമി 8 സ്വന്തമാക്കാം. റിയൽമി 8-ന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 14,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപ, ഏറ്റവും പ്രീമിയം പതിപ്പ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപ എന്നിങ്ങനെയാണ് വില.
ഇൻഫിനിറ്റി ബ്ലാക്ക്, ഇൻഫിനിറ്റി ബ്ലൂ നിറങ്ങളിലാണ് റിയൽമി 8 പ്രോ മോഡൽ വാങ്ങാവുന്നതാണ്. പുറകിലെ റിയൽമി എന്ന എഴുത്ത് പ്രകാശിക്കും വിധമുള്ള ഇല്യൂമിനേറ്റിങ് യെല്ലോ നിറത്തിലും ഉടൻ റിയൽമി 8 പ്രോ ലഭ്യമാണ്. റിയൽമി 8 പ്രോയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 17,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയുമാണ് വില. ഫ്ലിപ്കാർട്ട്, റിയൽമി വെബ്സൈറ്റുകളിലൂടെയും ഓഫ്ലൈൻ സ്റ്റോറുകളിലൂടെയും റിയൽമി 8, റിയൽമി 8 പ്രോ ഫോണുകൾ വാങ്ങാം.
6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് റിയൽമി 8-ന്. 90.8 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ, 1,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിവ ഡിസ്പ്ലേയ്ക്കുണ്ട്. ഫോണിന്റെ കരുത്ത് മാലി-ജി 76 എംസി 4 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി95 SoC പ്രോസസ്സർ ആണ്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജും ഫോണിനുണ്ട്. ഓൺബോർഡ് മെമ്മറി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി വർദ്ധിപ്പിക്കാം. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 8ന്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 19-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ ഉള്ള 8 മെഗാപിക്സൽ സെൻസറും, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ എന്നിവ ചേർന്ന ക്വാഡ് ക്യാമെറായാണ് റിയൽമി 8ൽ. 1സെൽഫി, വീഡിയോ കോളിങ് എന്നിവയ്ക്കായി 6 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 ലെൻസാണ് ഒരുക്കിയിരിക്കുന്നത്.
റിയൽമി 8 പ്രോ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. റിയൽമി 8ന് സമാനമായ 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് റിയൽമി 8 പ്രോയ്ക്കും. ഫോണിന്റെ കരുത്ത് അഡ്രിനോ 618 ജിപിയുവിനൊപ്പം ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി SoC പ്രോസസ്സർ ആണ്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജും പ്രോ മോഡലിനുണ്ട്. 50W സൂപ്പർഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ. റിയൽമി 8 പ്രോയുടെ ആകർഷണം 108 മെഗാപിക്സൽ സാംസങ് ഐസോസെൽ എച്ച്എം 2 പ്രൈമറി സെൻസർ ആണ്. ക്വാഡ് ക്യാമെറയിലെ ബാക്കി മൂന്നു ലെൻസുകളും റിയൽമി 8-ന് സമാനം.സെൽഫി, വീഡിയോ കോളിങ് എന്നിവയ്ക്കായി 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 ലെൻസാണ് ഉള്ളത്.






