
തിരുവനന്തപുരം: സര്‍ക്കാരിന് കരിഞ്ചന്തക്കാരന്റെ മനസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായിയും കരിഞ്ചന്തക്കാരനും തമ്മില്‍ എന്ത് വ്യത്യാസമെന്നും ചെന്നിത്തല തുറന്നടിച്ചു.
ഭക്ഷ്യധാന്യങ്ങള്‍ പൂഴ്ത്തിവെച്ച് സര്‍ക്കാര്‍ വോട്ട് തട്ടാനായി വിതരണം ചെയ്യുന്നു. സര്‍ക്കാര്‍ പാവപ്പെട്ട കുട്ടികളുടെ അന്നം മുടക്കി. ഈ വഞ്ചനയാണ് തുറന്നുകാട്ടിയതെന്നും അദേഹം പറഞ്ഞു.
ആറ് മാസം പൂഴ്ത്തിവച്ചെങ്കില്‍ എന്തുകൊണ്ട് ഏപ്രില്‍ 6 കഴിഞ്ഞ കൊടുത്തുകൂടാ. സര്‍ക്കാര്‍ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉയര്‍ത്തി.






