കൊച്ചി: പിണറായി വിജയന് തൃക്കാക്കരയില്‍ രണ്ട് സ്ഥാനാര്‍ത്ഥിയുണ്ടെന്നും ട്വന്റി20 എന്ന പുതിയ മുന്നണി അദ്ദേഹത്തിന്റെ രഹസ്യ അജണ്ടയെന്നും തൃക്കാക്കര എംഎല്‍എ പി.ടി. തോമസ്. തൃക്കാക്കരയില്‍ പിണറായിയുടെ രണ്ടു സ്ഥാനാര്‍ത്ഥികളില്‍ ഒന്നാമത്തെയാള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജെ. ജേക്കബും രണ്ടാമത്തെയാള്‍ കിറ്റക്സിന്റെ ട്വന്റി 20 യുടെ സ്ഥാനാര്‍ത്ഥി സ്വകാര്യ സ്ഥാനാര്‍ത്ഥി ഡോ. ടെറി തോമസും ആണെന്നു പറഞ്ഞു.
ട്വന്റി 20 മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ആയുധമാണെന്നും പി.ടി. തോമസ് ആരോപിച്ചു. കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്ന ജില്ലയില്‍ മൂന്നോ നാലോ സീറ്റ് കുറയ്ക്കാന്‍ പിണറായി വിജയനുമായി ഒരു അവിശുദ്ധ കൂട്ടുകെട്ടാണ് ട്വന്റി20. യു.ഡി.എഫിന് നിര്‍ണായക സ്വാധീനമുള്ള ജില്ലയില്‍ എല്‍.ഡി.എഫിന് കൂടുതല്‍ സീറ്റ് പിടിക്കാന്‍ വേണ്ടിയാണ് ഈ നീക്കം. എറണാകുളം ജില്ലയില്‍ മാത്രം ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും ഇരുവരും തമ്മില്‍ നിലവിലുള്ള രഹസ്യ അജണ്ഡയുടെ ഭാഗമാണെന്നും പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരി്ക്കുന്ന ട്വന്റി20 യുടെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിക്ക് പിണറായി വിജയന്റെ നാക്കും നീക്കങ്ങളുമാണെന്നും ആരോപിച്ചു.
വസ്തുതയൊന്നും അറിയാതെ ട്വന്റി20 യില്‍ അകപ്പെട്ടു പോയവരാണ് നടന്മാരായ ശ്രീനിവാസനും ലാലും വ്യവസായി ചിറ്റിലപ്പള്ളി കൊച്ചൗസേപ്പും. ജൈവ കൃഷിയ്ക്കു വേണ്ടി നിലകൊള്ളുന്ന ശ്രീനിവാസന് ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ തള്ളിവിടുന്ന ഒരു കമ്പനിയുടെ പേരിലുള്ള സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്കുന്നു എന്നതില്‍ അത്ഭുതം തോന്നുന്നുവെന്നും പി.ടി തോമസ് പറഞ്ഞു. പൈനാപ്പിള്‍ ചിഹ്നത്തില്‍ ഇക്കുറി ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്വന്റി 20 അതേസമയം ഒരു മുന്നണിയുമായും സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റി20 യ്ക്ക് എതിരേ നേരത്തേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. കുന്നത്തുനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ട്വന്റിട്വന്റിയുടെ കഥ കഴിയുമെന്ന് ചെന്നിത്തല പറഞ്ഞു. യുഡിഎഫുമായി സഹകരിക്കുന്നതിനായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയൂം ചര്‍ച്ച നടത്തിയിരുന്നതായും അതുപോലെ തന്നെ എല്‍ഡിഎഫ് നേതാക്കളുമായും ചര്‍ച്ച നടത്തിയെന്നും ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ നേരത്തേ പറഞ്ഞിരുന്നു.
ഒരു മുന്നണിയുമായും സഹകരിക്കാനില്ലെന്ന നിലപാട് ഇവരെ അറിയിച്ചിരുന്നതായും തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും മുന്നണിയുമായി കൈകോര്‍ക്കേണ്ട സ്ഥിതി ഉണ്ടായാല്‍ ട്വന്റി20 യുടെ നിലപാടുകളുമായി ചേര്‍ന്നു പോകുന്ന മുന്നണികള്‍ക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നല്‍കുമെന്നാണ് സാബു.എം. ജേക്കബ് നേരത്തേ കൊച്ചിയില്‍ പറഞ്ഞത്. 2015 തദ്ദേശ തെരഞ്ഞെടുപ്പിലൂടെ രംഗത്ത് വന്ന ട്വന്റി20 കിഴക്കമ്പലത്തും മറ്റും വിജയം നേടിയതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയിരിക്കുന്നത്.

Comments