ന്യൂഡൽഹി: സ്കൂളിൽ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി തേടിക്കൊണ്ടുള്ള ഹർജി തള്ളിക്കളഞ്ഞ അലഹബാദ് ഹൈക്കോടതി വിധിയെ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ശക്തമായി വിമർശിച്ചു. ഈ വിധി ഇസ്ലാമിനു നേർക്കുള്ള ആക്രമണമാണെന്ന് വിശേഷിപ്പിച്ച ഒവൈസി, ഏതാണ് അത്യന്താപേക്ഷിതമായതെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളുടെ മതമാണെന്നും അതിൽ തീരുമാനമെടുക്കാൻ ജഡ്ജിമാർ ആരാണെന്നും ചോദിച്ചു. വിധി മതത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ 'അത്യന്താപേക്ഷിതമായ മതപരമായ ആചാരങ്ങൾ' ഏതൊക്കെയാണെന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. "സുപ്രീം കോടതി ഈ വിഷയം പരിഗണിച്ചുകൊണ്ടിരിക്കുമ്പോൾ, അലഹബാദ് കോടതിയിലെ ജഡ്ജിമാർ ഇതിൽ വിധി പറയേണ്ടിയിരുന്നില്ല," എന്നും അദ്ദേഹം പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഭരണഘടനയുടെ 19, 25 അനുച്ഛേദങ്ങൾക്ക് എതിരാണ്. പെൺകുട്ടി ഹിജാബ് ധരിച്ചിരിക്കുന്നത് തലയിലാണ്, മനസ്സിലല്ല. ഈ വിധി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ താൽപ്പര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനം നിശ്ചയിച്ചിരിക്കുന്ന യൂണിഫോം കോഡിൽ മാറ്റം വരുത്താൻ ഒരു വിദ്യാർത്ഥിക്കും അവകാശമില്ലെന്ന് ആഗസ്റ്റ് 21-ലെ സുപ്രധാന വിധിയിൽ അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രയാഗ്രാജിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അത്യന്താപേക്ഷിതമായ ആചാരമാണെന്ന വാദം ജസ്റ്റിസ് ജെജെ മുനീർ, ജസ്റ്റിസ് ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിക്കളഞ്ഞു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗമല്ലെന്നും, അത് ധരിച്ചില്ലെങ്കിൽ വിശ്വാസം അപകടത്തിലാകും എന്ന് പറയാനാകില്ലെന്നുമാണ് ഈ വിഷയത്തിൽ ഹൈക്കോടതികളുടെയെല്ലാം അഭിപ്രായമെന്ന് കോടതി വിധിച്ചു.

Comments