തിരുവനന്തപുരം: ഇടതുപക്ഷ സഹയാത്രികനായ സാഹിത്യകാരൻ എം മുകുന്ദൻ സിപിഎമ്മിനും പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് മുഖപത്രമായ ‘വീക്ഷണ’ത്തിന്റെ ഓണപ്പതിപ്പിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം എന്നതും ശ്രദ്ധേയമാണ്. പാർട്ടിയിൽ രൂക്ഷമായ വിഭാഗീയത ഉണ്ടായിരുന്ന സമയത്തുപോലും പിണറായി വിജയനെ പിന്തുണയ്ക്കുന്നതായിരുന്നു മുകുന്ദന്റെ നിലപാട്.
‘ഫുട്ബോൾ മൈതാനത്ത് വീണ കണ്ണീർ’ എന്ന ലേഖനത്തിൽ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ബ്രസീലിനേറ്റ തോൽവിയോടാണ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ താരതമ്യം ചെയ്യുന്നത്. ബ്രസീൽ താരങ്ങൾ കളിച്ചത് കാണികൾക്കോ രാജ്യത്തിനോ വേണ്ടിയല്ല. ബ്രസീലിലെയും അർജന്റീനയിലെയും താരങ്ങൾ അതിസമ്പന്നരാണ്. ആയിരം കോടിയിലേറെയാണ് ഓരോരുത്തരുടെയും സമ്പത്ത്. ഇങ്ങനെയുള്ളവർ എന്തിന് കളിക്കളത്തിലിറങ്ങി വിയർത്ത് കളിക്കണമെന്ന് ലേഖനത്തിൽ ചോദിക്കുന്നു.
മത്സരം ജയിക്കണമെങ്കിൽ ഉള്ളിൽ തീ ഉണ്ടായിരിക്കണം. ബ്രസീലിന്റെയും അർജന്റീനയുടെയും താരങ്ങളുടെ ഉള്ളിൽ നിന്ന് തീ കെട്ടുപോയിരിക്കുന്നു. അവർക്കിനി ഒന്നും നേടാനില്ല. സിപിഎം ദയനീയമായി തോറ്റതിന്റെ പിന്നിലെ രസതന്ത്രവും ഇതു തന്നെയായിരിക്കാം. അവരുടെ തിരഞ്ഞടുപ്പു റാലികളിൽ ജനങ്ങൾ സ്വയം ഒഴുകിയെത്തിയതായിരുന്നില്ല, കൊണ്ടുവന്നതായിരുന്നു. അതുകൊണ്ടാണ് അവർ എൽഡിഎഫിന് വോട്ടുചെയ്യാതിരുന്നത്. ബ്രസീൽ താരങ്ങൾ കാണികളെ മറന്നതുപോലെ സിപിഎം ജനങ്ങളെ മറന്നു. ഇടതുപക്ഷം ഇല്ലാതായാൽ ബിജെപി വരുമെന്ന് വിഡി സതീശൻ പറഞ്ഞ കാര്യം മുകുന്ദൻ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, കോൺഗ്രസ് ഇല്ലാതാവരുതെന്നും അങ്ങനെ സംഭവിച്ചാൽ ആ സ്ഥാനത്ത് ബിജെപി വരുമെന്നും പിണറായി പറഞ്ഞിട്ടുണ്ടോ എന്നും ഇടതു സഹയാത്രികനായ സാഹിത്യകാരൻ ചോദിക്കുന്നു.

Comments