
കൊച്ചി: കേരളത്തിലെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തീയതി ഉടന്‍ നിശ്ചയിക്കുമെന്ന നിലപാട് പിന്‍വലിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്. നിയമസഭയുടെ കാലാവധി കഴിയുംമുന്പ് തിരഞ്ഞെടുപ്പു നടത്തുമെന്ന നിലപാടാണ് പിന്‍വലിച്ചത്. കമ്മീഷന് വാക്കാല്‍ പറഞ്ഞ കാര്യം ഹൈക്കോടതി രേഖപ്പെടുത്തിയിരുന്നു.
നിയമപരമായ സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേരളത്തില്‍ ഒഴിവുള്ള മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു മരവിപ്പിച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയും സിപിഎമ്മും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കമ്മീഷന് നിലപാട് വ്യക്തമാക്കിയത്.
രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പ്രഖ്യാപിച്ചത്. വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കമ്മീഷന് കോടതിയെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് രേഖാമൂലം കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ധേശവും നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് തിരഞ്ഞെടുപ്പു കമ്മീഷന് നിലപാടില്‍ മാറ്റം വരുത്തിയത്. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.






