ബിഎംഡബ്ല്യു തങ്ങളുടെ മിഡ്-സൈസ് പ്രീമിയം സ്കൂട്ടറുകളായ C 400 X, C 400 GT എന്നിവയെ 2021 മോഡൽ പുറത്തിറക്കി. എന്നാൽ ഇത് ഇന്ത്യൻ വിപണിയിൽ ലഭ്യമല്ല. മൂന്ന് കളർ ഓപ്ഷനുകളിൽ രണ്ട് സ്കൂട്ടറുകളും ഇപ്പോൾ തെരഞ്ഞെടുക്കാം. ഇപ്പോൾ 2021 C 400 X-ന് ഒരു പുതിയ സ്റ്റൈൽ സ്പോർട്ട് കളർ സ്കീം നൽകിയിട്ടുണ്ട്. ബ്ലാക്ക് സ്റ്റോം മെറ്റാലിക്, റേസിംഗ് ബ്ലൂ മെറ്റാലിക് മാറ്റ് എന്നിവയുടെ സംയോജനമാണ് ഇത്.
പുതിയ സ്റ്റൈൽ ട്രിപ്പിൾ ബ്ലാക്ക് കളർ സ്കീമാണ് C 400 GT മോഡലിന് ലഭിക്കുന്നത്. അതിൽ മാറ്റ് ടേപ്പുകളുമായി ജോടിയാക്കിയ ബ്ലാക്ക് സ്റ്റോം മെറ്റാലിക് പെയിന്റ് നൽകിയിരിക്കുന്നു. ഇപ്പോൾ ഒരു പുതിയ 'ഇ-ഗ്യാസ്' സിസ്റ്റം സിംഗിൾ സിലിണ്ടറും ലിക്വിഡ്-കൂളുമുള്ള 350 സിസി എഞ്ചിന് ലഭിക്കുന്നത്. അപ്ഡേറ്റ് ചെയ്ത ത്രോട്ടിൽ-ബൈ-വയർ സിസ്റ്റമാണ് ഇത്. രണ്ട് പ്രീമിയം മോഡലുകളിലും പുതുക്കിയ എഞ്ചിൻ മാനേജുമെന്റ് സിസ്റ്റവും ഉണ്ട്. നവീകരിച്ച എക്സോസ്റ്റ് സിസ്റ്റവും ഉണ്ട്.
C 400 X, C 400 GT എന്നിവയുടെ പരമാവധി വേഗത 139 കിലോമീറ്ററാണെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ സിംഗിൾ സിലിണ്ടർ എഞ്ചിൻ 7,500 rpm-ൽ 33.5 bhp കരുത്തും 5,750 rpm-ൽ 35 Nm ടോർക്കും ഉത്പാദിപ്പിക്കുന്നതാണ്. ഇത് ഒരു സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. പുതിയ ബ്രേക്ക് കാലിപ്പറുകൾ ഉപയോഗിച്ച് ബ്രേക്കുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.






