
കര്‍ണാടക : മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് എതിരായ അഴിമതികേസിലുള്ള അന്വേഷണം സ്റ്റേ ചെയ്ത് സുപ്രിംകോടതി. 24 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി.
കരാറുകള്‍ സദുദ്ദേശത്തോടെ നല്‍കിയതാണന്നും, മുന്‍കൂര്‍ അനുമതിയില്ലാതെ എഫ്ഐആറും കുറ്റപത്രവും ഫയല്‍ ചെയ്യാനാകില്ലെന്നും യെദ്യൂരപ്പയ്ക്വേണ്ടി ഹാജരായ അഭിഭാക്ഷകന് കെ വി വിശ്വനാഥന് കോടതിയിലില്‍ പറഞ്ഞു.
2012 ല്‍ ലോകായുക്തയുടെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ മാര്‍ച്ച് 21 ന് യെദ്യൂരപ്പ സുപ്രിംകോടതിയെ സമീപിച്ചു. വ്യവസായിയായ ആലംപാഷയായിരുന്നു യെദ്യൂരപ്പയ്ക്കെതിരെ പരാതി നല്‍കിയത്. ഭവന നിര്‍മാണ കരാര്‍ ഷെല്‍ കമ്പനികളിലൂടെ പണം നേടുന്നതിനും ഭൂമി കൈക്കലാക്കുന്നതിനും വേണ്ടി ഉപയോഗിച്ചുവെന്നായിരുന്നു ആലംഷായുടെ പരാതി.






