2021 സ്കോഡ ഒക്ടാവിയ സെഡാന് ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഔറംഗാബാദ് പ്ലാന്റിൽ ഉല്‍പ്പാദനം ആരംഭിച്ച നാലാം തലമുറ സ്കോഡ ഒക്ടാവിയ ഈ മാസം അവസാനത്തോടെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. വാഹനത്തിന്റെ ഡെലിവറി മെയ് അവസാനത്തോടെ ആരംഭിക്കും. കൂടുതല്‍ ഫീച്ചറുകള്‍, മെച്ചപ്പെട്ട സ്റ്റൈലിംഗ്, ടര്‍ബോ പെട്രോള്‍ എന്ജിന് എന്നിവയോടെയാണ് പുതിയ ഒക്ടാവിയ വിപണിയിലെത്തുന്നത്.
നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ നീളം, വീതി എന്നിവ യഥാക്രമം 19 എംഎം, 15 എംഎം വര്‍ധിക്കും. റിപ്പോർട്ട് അനുസരിച്ചു പുതിയ ഒക്ടാവിയ 143 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിച്ചിരുന്ന 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്ജിൻ ഉപേക്ഷിക്കും. പകരം 2.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്ജിന് ഉപയോഗിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്‍ജിനുമായി ഘടിപ്പിക്കും. സ്കോഡ സൂപ്പര്‍ബില്‍ ഇതേ പവര്‍ട്രെയ്നാണ് ഉള്ളത്.
പുതിയ ഡാഷ്ബോര്‍ഡ്, പുതിയ 2 സ്പോക്ക് സ്റ്റിയറിംഗ് വളയം നൽകിയേക്കും. ആന്‍ഡ്രോയ്ഡ് ഓട്ടോ, സ്കോഡയുടെ സ്മാര്‍ട്ട്ലിങ്ക് പ്ലസ്, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സഹിതം പുതുതായി 10 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഇ സിം സഹിതം കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ എന്നിവ ഉണ്ടായിരിക്കും. പുതുതായി 10.25 ഇഞ്ച് വര്‍ച്ച്വല്‍ കോക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ലഭിക്കും. സുരക്ഷാ ഫീച്ചറുകളായി എട്ട് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള് എന്നിവ ലഭിക്കും.






