
തിരുവനന്തപുരം:ബന്ധുനിയമന ആരോപണത്തില്‍ ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്ന മന്ത്രി എ.കെ ബാലന്റെ പരാമര്‍ശം തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ബാലന്റേത് നിയമമന്ത്രി എന്ന നിലയില്‍ നടത്തിയ അഭിപ്രായപ്രകടനമാണെന്ന് എം.എ ബേബി പറഞ്ഞു.
ജലീലിന്റെ രാജിക്കാര്യം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും എംഎ ബേബി വ്യക്തമാക്കി. ലോകായുക്ത പറഞ്ഞത് അസാധാരണമായ കാര്യമാണെന്നും അദേഹം പ്രതികരിച്ചു.പാര്‍ട്ടിയുടെ അഭിപ്രായം സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞുകഴിഞ്ഞുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കീഴ്ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവെയ്ക്കില്ലെന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം.മന്ത്രിക്കെതിരായ നടപടിക്ക് മൂന്ന് മാസം വ്യവസ്ഥയുണ്ട്. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നമെന്നുമായിരുന്നു എന്നും ബാലന് പറഞ്ഞു.






