
എംജി വിംഗ് എന്ന സ്മാര്‍ട്ട്ഫോണ്‍ ഇരട്ട ഡിസ്പ്ലേ നല്‍കിയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഈ ഫോണിന്റെ സവിശേഷത തിരിക്കാവുന്ന പ്രധാന സ്ക്രീന്‍ ആണ്. എല്‍ജി വിംഗ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത് 69,990 രൂപ വില നിശ്ചയിച്ചാണ്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനില്‍ ലഭിമാണ്. എന്നാല്‍ ഫ്ളിപ്കാര്‍ട്ട് വഴി ഇപ്പോള്‍ വമ്പന്‍ വിലക്കുറവില്‍ ഈ ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും. 29,999 രൂപ മാത്രം ആണ് പുതിയ വില എന്നാണ് സൂചന.
ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 765ജി ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 4,000 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. 25 വാട്ട് ക്വിക്ക് ചാര്‍ജ് 4.0, 10 വാട്ട് വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ സപ്പോര്‍ട്ട് ചെയ്യും.എല്‍ജി വിംഗ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് 6.81 ഇഞ്ച് വലുപ്പമുള്ള പി ഒഎല്‍ഇഡി ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ്. 20.5:9 ആണ് കാഴ്ച്ച അനുപാതം. 1.15:1 കാഴ്ച്ച അനുപാതം സഹിതം ഫുള്‍ എച്ച്ഡി പ്ലസ് റെസലൂഷന്‍ (1080, 1240 പിക്സല്‍) ജി ഒഎല്‍ഇഡി സ്ക്രീന്‍ ലഭിച്ചതാണ് 3.9 ഇഞ്ച് വലുപ്പമുള്ള രണ്ടാമത്തെ സ്ക്രീന്‍. ട്രിപ്പിള്‍ കാമറ സംവിധാനം (64 എംപി, 13 എംപി, 12 എംപി) ആണ് പിറകില്‍. മുന്നില്‍ 32 എംപി പോപ്അപ്പ് സെല്‍ഫി കാമറ നല്കി.






