വ്യത്യസ്തമായ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്. ഇപ്പോൾ ആദ്യത്തെ സ്പോർട്സ് കാർ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ജര്‍മന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ കേയ്മാന്‍ എന്ന സ്പോര്‍ട്സ് കാറാണ് ഹരീഷ് ശിവരാമകൃഷ്ണന് സ്വന്തമാക്കിയത്.
തന്റെ ആദ്യ സ്പോർട്സ് കാർ എന്ന അടിക്കുറിപ്പോടെ താരം വാഹനത്തിന്റെ ചിത്രവും സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. തന്റെ ഗ്യാരേജിലെത്തിയ പുതിയ വാഹനം, താന്‍ ആദ്യമായി സ്വന്തമാക്കുന്ന സ്പോര്‍ട്സ് കാര്‍ എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. കൊച്ചിയിലെ പോര്‍ഷെ ഡീലര്‍ഷിപ്പായ പോര്‍ഷെ സെന്ററില്‍ നിന്നാണ് അദ്ദേഹം വാഹനം വാങ്ങിയതെന്നാണ് റിപ്പോർട്ട്.
ഈ വാഹനത്തിൽ 3436 സിസി ടര്‍ബോചാര്‍ജ്ഡ് ഡയറക്ട് ഫ്യുവല്‍ ഇഞ്ചക്ഷന് പെട്രോള്‍ എന്‍ജിനാണ്. ഈ എൻജിൻ 325 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും നിൽകും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താൻ 4 സെക്കന്റിൽ താഴെ സമയം മാത്രം മതി ഈ സ്പോർട്സ് കാറിന്. പോര്‍ഷെ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള ഏറ്റവും ചെറിയ സ്പോര്‍ട്സ് കാറാണ് പോര്‍ഷെ 718. സോഫ്റ്റ് ടോപ്പ്, കണ്‍വേര്‍ട്ടബിള്‍ പതിപ്പുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ ഹാര്‍ഡ് ടോപ്പ് പതിപ്പാണ് കേയ്മാന്‍.






