ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ പുത്തൻ ബജറ്റ് സ്മാർട്ട്ഫോണുകളിൽ റിയൽമി C21-ന്റെ വില്പന ആരംഭിച്ചു. കഴിഞ്ഞ ആഴ്ച ആണ് ഫോൺ വിപണിയിൽ എത്തിച്ചത്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപ, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപ എന്നിങ്ങനെയാണ് റിയൽമി C21-ന്റെ വിലകൾ. റിയൽമി C21-ന്റെ വില്പന ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്സൈറ്റുകളിലൂടെയും ഓഫ്ലൈൻ സ്റ്റോറുകളിലൂടെയുമാണ് ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.
ക്രോസ്സ് ബ്ലാക്ക്, ക്രോസ്സ് ബ്ലൂ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. മോബിക്വിക്ക് വഴി റിയൽമി.കോം വെബ്സൈറ്റിലൂടെ റിയൽമി C21 ഓർഡർ ചെയ്യുമ്പോൾ 300 രൂപ ക്യാഷ്ബാക്ക് ആണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 5 ശതമാനം കാഷ്ബാക്കും ലോഞ്ച് ഓഫറായി നൽകുന്നു.
20:9 ആസ്പെക്ട് റേഷ്യോയുള്ള 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്സൽ) ഡിസ്പ്ലേ ആണ് റിയൽമി C21-ന്. ഡ്യുവൽ സിം (നാനോ) ഫോൺ ആയ റിയൽമി C21, ആൻഡ്രോയിഡ് 10 അധിഷ്ഠിതമായ റിയൽമി യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്. 4 ജിബി വരെ റാമിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ ജി 35 SoCയാണ് ഫോണിന്റെ പ്രോസസ്സർ. 13 മെഗാപിക്സൽ പ്രൈമറി സെൻസർ (f/2.2 ലെൻസ്), 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി C21-ൽ. മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറയാണ്. 10W ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാവുന്ന 64 ജിബി ഓൺബോർഡ് മെമ്മറിയാണ് റിയൽമി C21-ന്.






